കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ഭേദഗതിയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും പുതുക്കുന്നതിനും മറ്റുമായും ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതില്‍ കാലതാമസം നേരിട്ടാലുണ്ടാവുന്ന നടപടികളാണ് ഇതില്‍ ഏറ്റവും പ്രധാനം.
ടാക്‌സി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സിന്റെ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. മുമ്പ് ഇത് മൂന്ന് വര്‍ഷമായിരുന്നു. അതേസമയം, ഹസാര്‍ഡസ് ലൈസന്‍സിന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്കുമാക്കിയിട്ടുണ്ട്.
നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് നേടുന്നതിലും ഏതാനും ഭേദഗതികളുണ്ട്. 30 വയസിന് മുമ്പ് ലൈസന്‍സ് എടുക്കുകയാണെങ്കില്‍ എടുത്തയാള്‍ക്ക് 40 വയസ് ആകുന്നതുവരെയായിരിക്കും അതിന്റെ കാലാവധി.
30-നും 50-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 10 വര്‍ഷം കാലാവധിയിലാണ് ലൈസന്‍സ് അനുവദിക്കുക. 50-നും 55-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 60 വയസ് വരെ സാധുതയുള്ള ലൈസന്‍സ് അനുവദിക്കും. 55 വയസിന് മുകളിലുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുക.
കാലാവധി കഴിഞ്ഞാലും ഒരുമാസം വരെ ലൈസന്‍സ് ഉപയോഗിക്കാമെന്ന് മുമ്പ് ഇളവ് (ഗ്രേസ് പിരിയഡ്) നല്‍കിയിരുന്നു. എന്നാല്‍, ഇനി മുതല്‍ അത് നല്‍കില്ല. കാലാവധി തീരുന്ന ദിവസത്തിനുശേഷം ലൈസന്‍സ് അസാധുവാകം. എന്നാല്‍, ലൈസന്‍സ് കാലാവധി തീരുന്നതിന് ഒരുവര്‍ഷം മുമ്പ ലൈസന്‍സ് പുതുക്കാന്‍ കഴിയും.
കാലാവധി തീര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ലേണിങ്ങ് ഉള്‍പ്പെടെയുള്ള ടെസ്റ്റ് പാസായാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാനും ആലോചിക്കുന്നുണ്ട്.
Content Highlights: Licence Validity Extend And New Norms For Licence Renewal