കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനമോടിക്കുന്നവര്‍ കരുതിയിരിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും. കൂടാതെ പിഴയും തടവും ഉണ്ടാകുമെന്ന് ഗതാഗത വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കുവൈത്ത് ആഭ്യന്തര മന്ത്രാലയം ജനറല്‍ ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സെയിഗ് ഇതുസംബന്ധിച്ച ഉത്തരവ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നല്‍കി.
അലക്ഷ്യമായി വാഹനമോടിക്കുന്നത് കൂടാതെ നിലവിലുള്ള ഗതാഗത നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ വാഹനം രണ്ട് മാസത്തേക്ക് കണ്ടുകെട്ടുന്നതിനും നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്ത യുവാക്കള്‍ അലക്ഷ്യമായി വാഹനമോടിക്കുന്നത് തടയണമെന്നും രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വാഹനം നല്‍കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ബോധവത്കരിക്കണം.