കേരളം ഇലക്ട്രിക് -വാഹനങ്ങളുടെ നിര്‍മാണ കേന്ദ്രമാകണം - അമിതാഭ് കാന്ത്


1 min read
Read later
Print
Share

ഇ-വാഹനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് ഫീസില്‍നിന്നും രജിസ്ട്രേഷന്‍ ഫീസില്‍നിന്നും ഇവയെ ഒഴിവാക്കണം.

രോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളം ഇ-വാഹനങ്ങളുടെ നിര്‍മാണ കേന്ദ്രമായി കൂടി മാറണമെന്ന് നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത്. ഇ-വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുകയല്ല മറിച്ച് ഇ-വാഹനങ്ങളുടെ നിര്‍മാണ കേന്ദ്രമായി മാറുകയാണ് കേരളം വേണ്ടത്.

സംസ്ഥാനത്ത് 78 ശതമാനവും ഇരുചക്ര-മുച്ചക്ര വാഹനങ്ങളാണ്. ഇവ ഇ-വാഹനങ്ങളായി മാറണം. ഇ-വാഹനങ്ങള്‍ക്ക് എല്ലാ നിയമ ഇളവുകളും നല്‍കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടു കൂടിയാണ് ഈ മാറ്റം നടക്കേണ്ടത്.

ഇതിന് കേരളം മുന്നില്‍ നിന്ന് നയിക്കുകയാണ് വേണ്ടത്. സ്‌ക്രാപ്പിങ് പോളിസിയും ബാറ്ററികള്‍ പുനരുപയോഗിക്കാനുള്ള പോളിസിയും നിര്‍മിക്കേണ്ടതുണ്ട്. പോളിസി വരുന്നതോടെ പഴയ വാഹനങ്ങളുടെ പുനരുപയോഗം പ്രായോഗികമാകും. ബാറ്ററികള്‍ വീണ്ടും ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കസ്റ്റംസ് ഫീസില്‍നിന്നും രജിസ്ട്രേഷന്‍ ഫീസില്‍നിന്നും ഒഴിവാക്കണം

ഇ-വാഹനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് ഫീസില്‍നിന്നും രജിസ്ട്രേഷന്‍ ഫീസില്‍നിന്നും ഇവയെ ഒഴിവാക്കണം. കൂടുതല്‍ ഊരാക്കുടുക്കുകളില്‍ ഉള്‍പ്പെടുത്താതെ സാധാരണക്കാര്‍ക്കു വാങ്ങാവുന്ന രീതിയിലാവണം നടപടിക്രമങ്ങള്‍. ഗ്രീന്‍ നമ്പര്‍പ്ലെയ്റ്റ് ആവും ഇ-വാഹനങ്ങള്‍ക്കായി നല്‍കുക - നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് ഇവോള്‍വില്‍ പറഞ്ഞു.

Content Highlights: Kerala Must Produce Electric Vehicle

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വാഹന അപകടമുണ്ടായാല്‍ ജിഡി എന്‍ട്രിക്കായി പോലീസ് സ്റ്റേഷന്‍ കയറേണ്ട

Sep 20, 2018


mathrubhumi

1 min

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി ഇനി അഞ്ചുവര്‍ഷം; പുതുക്കുന്നതിനും പുതിയ നിയമം

Sep 8, 2019


mathrubhumi

1 min

ലൈസന്‍സ് തിരികെ ലഭിക്കാന്‍ 15 ലക്ഷംരൂപ പിഴയടച്ചു; ഒല ടാക്‌സികള്‍ വീണ്ടും നിരത്തിലേക്ക്

Mar 26, 2019