ലൈസന്‍സ് കിട്ടാന്‍ ഇനി എച്ചും എട്ടും മാത്രം പോരാ... ഡ്രൈവിങ് പരിശീലനവും പരീക്ഷയും അടിമുടി മാറും


ഉണ്ണി ശുകപുരം

1 min read
Read later
Print
Share

കണ്ണുകളുടെ നിരീക്ഷണപാടവം പരിശോധിക്കാനായി മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞുകൊണ്ട് വാഹനമോടിക്കുന്നതാണ് ഈ രീതി.

ച്ചും എട്ടുമിട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് കൈയില്‍ക്കിട്ടുന്ന കാലം കഴിഞ്ഞു. എച്ച്, എട്ട് എന്നിവയുടെ പ്രധാന്യം കുറയ്ക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. പകരം വാഹനത്തെക്കുറിച്ചുള്ള ധാരണയും നിരീക്ഷണപാടവവുമടക്കം വിലയിരുത്തി ലൈസന്‍സ് നല്‍കുന്ന രീതിയിലേക്ക് മാറും.

ഡ്രൈവിങ് പരിശീലനസ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും പരീക്ഷ നടത്തുന്ന എം.വി.ഐ.മാര്‍ക്കും ഇതിനായി ശാസ്ത്രീയപരിശീലനം നല്‍കും. സംസ്ഥാനത്തെ 3500-ഓളം ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകര്‍ക്ക് അഞ്ചുദിവസം വീതം നീളുന്ന വിദഗ്ധപരിശീലനമാണ് നല്‍കുന്നത്.

തിയറിക്കുശേഷം വാഹനത്തിലിരുത്തി ഓരോരുത്തര്‍ക്കും ശാസ്ത്രീയമായി വാഹനമോടിക്കുന്ന രീതി പഠിപ്പിക്കും. പരിശീലനത്തിന് 6000-രൂപയാണ് ഫീസ്. ഇതില്‍ 3000 രൂപ റോഡ് സുരക്ഷാ നിധിയില്‍നിന്ന് നല്‍കും. കൊല്ലം ജില്ലയിലെ 20 സ്‌കൂളുകളിലുള്ളവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു. രണ്ടാംഘട്ടത്തില്‍ മലപ്പുറം ജില്ലക്കാര്‍ക്കാണ് പരിശീലനം.

പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ഡ്രൈവിങ് പരിശീലിപ്പിക്കുമ്പോള്‍ ഇവിടെനിന്ന് നല്‍കുന്ന കടുംനീല ഓവര്‍കോട്ടും ബാഡ്ജും ധരിക്കണം.

മാറ്റങ്ങള്‍ ഇങ്ങനെ

  • കമന്ററി ഡ്രൈവിങ്ങെന്ന പുതിയ രീതി ആവിഷ്‌കരിക്കും. കണ്ണുകളുടെ നിരീക്ഷണപാടവം പരിശോധിക്കാനായി മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞുകൊണ്ട് വാഹനമോടിക്കുന്നതാണ് ഈ രീതി.
  • കാണുന്നതിനു പകരം റോഡ് സ്‌കാനിങ് നടത്തും. മുന്നോട്ടോടിക്കുമ്പോള്‍ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്തി നിശ്ചിത എണ്ണത്തിലധികം തെറ്റുകള്‍ വരുത്തുന്നവരെ പരാജയപ്പെടുത്തും.
  • കണ്ണാടിനോക്കി വാഹനമോടിക്കുന്ന സംവിധാനം വാഹനം നില്‍ക്കുന്നതുവരെയും ക്ലച്ച് ചവിട്ടിയശേഷവും ബ്രേക്ക് ചെയ്യുന്നതുമാറ്റി പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിന് പ്രാധാന്യം നല്‍കും.
Content Highlights: Kerala License Test, Motor Vehicle Department

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

പൈതൃകതീവണ്ടിയില്‍ ആഡംബരം മാത്രമേയുള്ളു, യാത്രയ്ക്ക് ആളില്ല

Jan 20, 2019


mathrubhumi

1 min

ടാക്‌സി വാഹനങ്ങള്‍ക്ക് ജി.പി.എസ്; വാഹന ഉടമകള്‍ക്ക് വരുത്തുന്നത് 12,000 രൂപയുടെ അധികബാധ്യത

May 14, 2019