ട്രാഫിക് നിയമം തെറ്റിക്കുന്നത് മന്ത്രിയുടെ വാഹനമായാലും പണികിട്ടുമെന്ന കാര്യം ഉറപ്പായി. ചുവപ്പ് സിഗ്നല്‍ വീണത് കാര്യമാക്കാതെ പോയ ജാര്‍ഖണ്ഡ് ഗതാഗത മന്ത്രി സി.പി.സിങ്ങിന്റെ ടൊയോട്ട ഫോര്‍ച്യൂണറാണ് ക്യാമറയില്‍ കുടുങ്ങിയത്. സംഭവം നടന്നത് ജൂണിലാണെങ്കിലും പിഴയൊടുക്കാനുള്ള അറിയിപ്പ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.
ജാര്‍ഖണ്ഡിലെ തിരക്കുള്ള നഗരങ്ങളില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കാനും അത് തെറ്റിക്കുന്നവരെ കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും മുന്‍കൈയെടുത്തയാളാണ് ഗതാഗതമന്ത്രിയായ സി.പി സിങ്ങ്. എന്നാല്‍, ഇതില്‍ അദ്ദേഹത്തിന്റെ വാഹനം തന്നെ കുടുങ്ങിയതാണ് ഏറെ കൗതുകമുണര്‍ത്തുന്നത്.
ജൂണ്‍ 23-ന് വൈകുന്നേരം 3.46-ന് എംജി റോഡിലെ സര്‍ജാന ചൗക് സിഗ്നലിലെ ക്യാമറയിലാണ് റെഡ് സിഗ്നല്‍ കാര്യമാക്കാതെ പോയ മന്ത്രിയുടെ ഫോര്‍ച്യൂണര്‍ കുടങ്ങിയത്. തുടര്‍ന്ന് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസത്തിലേക്ക് 100 രൂപ പിഴ ചുമത്തിക്കൊണ്ടുള്ള ചെല്ലാന്‍ അയച്ചത്.
Content Highlights: Jharkhand Transport Minister's Toyota Fortuner Fined for Jumping Red Light