ന്യൂഡല്‍ഹി: അടുത്തിടെ വിപണിയിലെത്തിയ വിവിധോപയോഗ വാഹനം ഇന്നോവ ക്രിസ്റ്റയുടെ നിര്‍മ്മാണം ടൊയോട്ട വര്‍ധിപ്പിക്കുന്നു.
വാഹനം ബുക്കുചെയ്യുന്നവര്‍ക്ക് ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണിത്. പ്രതിമാസ ഉത്പാദനം 6000 യൂണിറ്റുകളില്‍നിന്ന് 7800 യൂണിറ്റുകളായി വര്‍ധിപ്പിക്കാനാണ് തീരുമാനം.
വാഹന ഘടക നിര്‍മ്മാതാക്കള്‍ക്ക് ടൊയോട്ട ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 30,000 ലേറെ ബുക്കിങ്ങുകളാണ് ക്രിസ്റ്റയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇവയില്‍ 50 ശതമാനവും ഓട്ടോമാറ്റിക് ട്രാന്സ്മിഷന് വേരിയന്റുകള്‍ക്കാണ്. ജൂണ്‍ മാസത്തില്‍ 8171 ഇന്നോവ ക്രിസ്റ്റകളാണ് ടൊയോട്ട വിറ്റഴിച്ചത്.