ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന നമ്പര്‍ വണ്‍ ഡീലര്‍ അംഗീകാരം തുടര്‍ച്ചയായി പതിമൂന്നാം വര്‍ഷവും ഇന്‍ഡസ് മോട്ടോഴ്സിന്. ഇത്തവണ അരീന വിഭാഗത്തിലും നെക്സ വിഭാഗത്തിലും ഇന്‍ഡസ് ഒന്നാമതെത്തി. കൂടാതെ മാരുതിയുടെ 21 അംഗീകാരങ്ങള്‍ എന്ന നേട്ടവും കരസ്ഥമാക്കി.
ഹോങ്കോങ്ങില്‍ നടന്ന മാരുതി സുസുകി ഓള്‍ ഇന്ത്യ ഡീലര്‍ കോണ്‍ഫറന്‍സില്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി.വി. അബ്ദുള്‍ വഹാബും ടീം ഇന്‍ഡസും മാരുതി സുസുകി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 45,761 മാരുതി കാറുകളുടെ വില്പനയാണ് ഇന്‍ഡസ് നടത്തിയത്. ഇതില്‍ 8,738 കാറുകള്‍ നെക്സ വിഭാഗത്തിലുള്ളതാണ്. കൂടുതല്‍ യൂസ്ഡ് കാറുകള്‍ വിറ്റഴിച്ച ബഹുമതിയും ഇന്‍ഡസ് നേടി.
Content Highlights: Indus Motors Selected As India's Number One Dealer
Share this Article
Related Topics