കാക്കനാട്: ലൈസന്‍സില്ലാതെ ഭാര്യയുടെ സ്‌കൂട്ടര്‍ ഭര്‍ത്താവ് ഓടിച്ചതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്കും കൂടി പിഴ 10,000 രൂപ. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് ദമ്പതിമാര്‍ കുടുങ്ങിയത്.
പിടികൂടിയ സ്‌കൂട്ടറോടിച്ചിരുന്നത് ഭര്‍ത്താവായിരുന്നു. ഇയാള്‍ക്ക് ലൈസന്‍സില്ലാതിരുന്നതിനാല്‍ 5,000 രൂപ പിഴ അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ലൈസന്‍സില്ലാത്ത വ്യക്തിക്ക് വാഹനമോടിക്കാന്‍ നല്‍കിയതിനാണ്, വാഹന ഉടമയായ ഭാര്യയ്ക്കും പണികിട്ടിയത്, ഇവര്‍ക്കും പിഴയിട്ടത് 5.000 രൂപ. ഇവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സുണ്ടായിരുന്നു.
മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസായതോടെ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിന് 5,000 രൂപയാണ് പിഴ. വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചതിന് ഉടമയ്ക്കും 5,000 രൂപയാണ് പിഴ ചുമത്തുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
Content Highlights; husband drive two wheeler without licence, both husband and wife fined