വൈദ്യുത വാഹനങ്ങളുടെ ജിഎസ്ടി വീണ്ടും കുറയും; മറ്റ് വാഹനങ്ങളുടെ പാര്‍ട്‌സിനുപോലും വില കുറയാനിടയില്ല


1 min read
Read later
Print
Share

പുതിയ വാഹനങ്ങളുടെ ജി.എസ്.ടി. 28-ല്‍നിന്ന് 18 ആക്കുമെന്ന് ഏതാണ്ട് ഉറപ്പായി. എന്നാല്‍, വാഹന സ്‌പെയര്‍ പാട്‌സുകളുടെ ജി.എസ്.ടി. ഉയര്‍ന്ന സ്ലാബില്‍ നിലനിര്‍ത്തും.

വൈദ്യുത വാഹനങ്ങളുടേതുള്‍പ്പെടെ പുതിയ വാഹനങ്ങളുടെ ജി.എസ്.ടി. കുറയ്ക്കുക, വാഹന സ്‌പെയര്‍ പാര്‍ട്‌സുകളുടെ ജി.എസ്.ടി. ഉയര്‍ന്നനിരക്കില്‍ നിലനിര്‍ത്തുക എന്നീ തീരുമാനങ്ങള്‍ ഉടനുണ്ടായേക്കും. വെള്ളിയാഴ്ച ഗോവയില്‍ നടക്കുന്ന 37-ാമത് ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലെ മുഖ്യ അജന്‍ഡയായി ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ വാഹനങ്ങളുടെ ജി.എസ്.ടി. 28-ല്‍നിന്ന് 18 ആക്കുമെന്ന് ഏതാണ്ട് ഉറപ്പായി. എന്നാല്‍, വാഹന സ്‌പെയര്‍ പാട്‌സുകളുടെ ജി.എസ്.ടി. ഉയര്‍ന്ന സ്ലാബില്‍ നിലനിര്‍ത്തും.

വാഹന വിപണി മാന്ദ്യം മറികടക്കാനാണ് ജി.എസ്.ടി. താഴ്ത്തുന്നത്. എന്നാല്‍, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ജി.എസ്.ടി. കുറച്ചാല്‍ പഴയ വാഹനങ്ങള്‍ക്ക് തുണയാവുമെന്നും അത് പുതിയ വാഹനവില്‍പ്പനയെ ബാധിക്കുമെന്നും കണ്ടെത്തിയാണ് തീരുമാനം.

വൈദ്യുതി വാഹനങ്ങളുടെ ജി.എസ്.ടി. 12-ല്‍നിന്ന് അഞ്ചാക്കിയത് ഇനിയും കുറയ്ക്കാനാകുമോ എന്നും കൗണ്‍സില്‍ ചര്‍ച്ചചെയ്യും. തമിഴ്‌നാട് പോലുള്ള ചില സംസ്ഥാനങ്ങള്‍ വൈദ്യുത വാഹനങ്ങളെ നികുതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിയിരുന്നു.

അതുപോലെ രാജ്യത്താകമാനം സാധ്യമാകുമോയെന്ന് ചര്‍ച്ചചെയ്യും. അഞ്ചിനുതാഴെ മറ്റൊരു സ്ലാബില്ലാത്തതിനാല്‍ പൂര്‍ണമായി നികുതി ഒഴിവാക്കുകയാണ് പോംവഴി. ജി.എസ്.ടി. വരുമാനമുയര്‍ത്തുന്ന കാര്യവും മുഖ്യമായി ചര്‍ച്ചചെയ്‌തേക്കും.

പ്രതീക്ഷിച്ചതിനെക്കാള്‍ കുറവാണ് മാസംതോറുമുള്ള വരുമാനം. മാസം ഒരുലക്ഷം കോടിയെന്ന ലക്ഷ്യം കൈവരിക്കാന്‍ തടസ്സമാകുന്നത് നികുതി തട്ടിപ്പാണ്. ഇതിന് തടയിടാനുള്ള പദ്ധതികളാണ് ചര്‍ച്ചചെയ്യുക. ജൂണില്‍ 99,939 കോടി, ജൂലായില്‍ 1,02,000 കോടി, ഓഗസ്റ്റില്‍ 98,203 കോടി എന്നിങ്ങനെയാണ് ജി.എസ്.ടി. വരുമാനം.

Content Highlights: GST Reduction For Electric Vehicles

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വാഹന അപകടമുണ്ടായാല്‍ ജിഡി എന്‍ട്രിക്കായി പോലീസ് സ്റ്റേഷന്‍ കയറേണ്ട

Sep 20, 2018


mathrubhumi

1 min

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി ഇനി അഞ്ചുവര്‍ഷം; പുതുക്കുന്നതിനും പുതിയ നിയമം

Sep 8, 2019


mathrubhumi

1 min

ലൈസന്‍സ് തിരികെ ലഭിക്കാന്‍ 15 ലക്ഷംരൂപ പിഴയടച്ചു; ഒല ടാക്‌സികള്‍ വീണ്ടും നിരത്തിലേക്ക്

Mar 26, 2019