വാഹന മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്രം; സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പുതിയ വാഹനങ്ങള്‍


1 min read
Read later
Print
Share

2020 മാര്‍ച്ചിന് മുമ്പ് വാങ്ങുന്ന ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങള്‍ അവയുടെ രജിസ്‌ട്രേഷന്‍ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാം

ഡല്‍ഹി: വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട വാഹന മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. വിപണിയില്‍ വാഹനങ്ങള്‍ക്ക് ആവശ്യകത വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നത്. ഇതിനായി സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പുതിയ കാറുകള്‍ വാങ്ങാനും പഴയത് മാറ്റിവാങ്ങാനും കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒഴിവാക്കിയതായി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ ഡല്‍ഹിയില്‍ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2020 മാര്‍ച്ചിന് മുമ്പ് ഉപഭോക്താക്കള്‍ വാങ്ങുന്ന ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങള്‍ അവയുടെ രജിസ്‌ട്രേഷന്‍ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാം. അടുത്ത വര്‍ഷം രാജ്യത്ത് ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിര്‍ബന്ധമാകുന്നതോടെ പഴയ ബിഎസ് 4 വാഹന ഉപയോഗം നിയമവിരുദ്ധമാകുമെന്ന തരത്തിലുള്ള കുപ്രചരണങ്ങള്‍ തള്ളികളയണമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. (മലിനീകരണ നിയന്ത്രണ നിലവാര മാനദണ്ഡത്തില്‍ ഭാരത് സ്റ്റേജ് 4 നിലവാരത്തില്‍നിന്ന് ഭാരത് സ്റ്റേജ് 6 നിലവാരത്തിലേക്ക് 2020 ഏപ്രില്‍ ഒന്ന് മുതലാണ് രാജ്യം മാറുന്നത്).

വാഹന മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ പുതിയ വാഹനങ്ങളുടെ രജിസട്രേഷന്‍ തുക കുത്തനെ ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ഉടന്‍ നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പഴയ വാഹനങ്ങള്‍ പൊളിച്ചുവിറ്റ് പുതിയത് വാങ്ങാനുള്ള സ്‌ക്രാപ്പേജ് പോളിസി വൈകാതെ നടപ്പിലാക്കുമെന്നും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരത്തില്‍ ലോണ്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.

Content Highlights; Government Departments To Replace Old Vehicles To Boost Auto Sector

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram