തൃശ്ശൂര്‍: അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിര്‍മിക്കുന്ന ഹെല്‍മെറ്റുകള്‍ കേരളത്തില്‍ വിപണി പിടിച്ചുതുടങ്ങി. യൂറോപ്യന്‍ രാജ്യങ്ങളിലെ ഇ.സി.ഇ., അമേരിക്കയിലെ എഫ്.എം.വി.എസ്.എസ്. സര്‍ട്ടിഫിക്കേഷനുകളുള്ള വിലകൂടിയ ഇനങ്ങളാണ് യുവാക്കള്‍ അന്വേഷിച്ചെത്തുന്നത്. അതിവേഗമുള്ള, ശേഷികൂടിയ ഇരുചക്രവാഹനങ്ങളുപയോഗിക്കുന്നവരാണ് ഭംഗിയുള്ളതും സുരക്ഷ ഉറപ്പാക്കുന്നതുമായ വിദേശ ഇനങ്ങള്‍ ചോദിച്ചെത്തുന്നത്.
80 ശതമാനത്തിലേറെ ആവശ്യപ്പെടുന്നത് യൂറോപ്യന്‍ ഇനങ്ങളാണെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇനങ്ങള്‍ 800 രൂപ മുതല്‍ ലഭിക്കുമ്പോള്‍ വിദേശ ഇനങ്ങളുടെ വില 4000 മുതലാണ്. 25,000 രൂപവരെയുള്ളവയുണ്ട്. ഇതേവിലയുള്ള ഇന്ത്യന്‍ ഹെല്‍മെറ്റും വിപണിയിലുണ്ട്. വിലകൂടിയ ഇന്ത്യന്‍ ഇനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്.പെട്ടെന്ന് കേടാകാതെയും പോറല്‍ വീഴാതെയും ചില്ലിന് മങ്ങലേല്‍ക്കാതെയും പരിരക്ഷിക്കുന്ന സംവിധാനം വിദേശ ഹെല്‍മെറ്റിലുണ്ട്. ഏറെ നാള്‍ ഉപയോഗിക്കാനാകും.
കൂടുതല്‍ ആവശ്യക്കാരെത്തുന്നത് കുട്ടികളുെട ഹെല്‍മെറ്റിനാണ്. എന്നാല്‍, ഇതുവേണ്ടത്ര കിട്ടാനുമില്ല. ആവശ്യക്കാര്‍ കൂടിയതോടെ ഇത്തരം ഹെല്‍മെറ്റ് ആവശ്യപ്പെട്ട് വില്‍പ്പനക്കാര്‍ നിര്‍മാണക്കമ്പനിയെ സമീപിച്ചു തുടങ്ങി. 850 മുതല്‍ 3000 രൂപ വരെയാണ് ഐ.എസ്.െഎ. മാര്‍ക്കുള്ള കുട്ടികളുടെ ഹെല്‍മെറ്റിന്. കുട്ടികള്‍ക്കുപയോഗിക്കാവുന്ന ചട്ടിത്തൊപ്പി പോലുള്ള വ്യാജ ഹെല്‍മെറ്റുകളും നിരത്തുകളിലുണ്ട്.
Content Highlights; foreign made helmet got more popularity in kerala
Share this Article
Related Topics