അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് ആഗോളതലത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു. മൊത്തം മനുഷ്യശേഷിയുടെ 10 ശതമാനം വരെ കുറച്ചേക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ ലാഭം കൂട്ടുന്നതിനും ഓഹരി മൂല്യം ഉയര്‍ത്തുന്നതിനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ മാര്‍ക്ക് ഫീല്‍ഡ്സിന്റെ മേലുള്ള സമ്മര്‍ദമാണ് ഇതിനു പിന്നില്‍.
ഫോര്‍ഡിന് ഏതാണ്ട് രണ്ട് ലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. കമ്പനിയുടെ ഓഹരി മൂല്യം പരിതാപകരമായ അവസ്ഥയിലാണെന്നു കാണിച്ച് നേതൃത്വത്തിനെതിരെ ഓഹരി ഉടമകള്‍ രംഗത്തു വന്നിരുന്നു. അലന്‍ മുലല്ലിക്കു ശേഷം സി.ഇ.ഒ. ആയി മാര്‍ക്ക് ഫീല്‍ഡ്സ് ചുമതലയേറ്റ ശേഷം ഫോര്‍ഡിന്റെ ഓഹരി മൂല്യത്തില്‍ 36 ശതമാനം വരെ ഇടിവുണ്ടായിരുന്നു.
Share this Article
Related Topics