വാഹനങ്ങള്‍ക്ക് ഇ-ചാര്‍ജിങ്ങുമായി വൈദ്യുതി ബോര്‍ഡ്; 100 രൂപയ്ക്ക് ഫുള്‍ ചാര്‍ജ് ചെയ്യാം


2 min read
Read later
Print
Share

ഒരു രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഒന്നരക്കിലോമീറ്റര്‍ വാഹനം ഓടിക്കാനാകും. ഇപ്പോള്‍ നിരത്തിലുള്ള വൈദ്യുതക്കാറിന്റെ ബാറ്ററി ശേഷി 14 കിലോവാട്ട് അവര്‍ ആണ്.

വൈദ്യുത വാഹനങ്ങള്‍ക്കായി സംസ്ഥാനത്ത് 70 ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ്. ആദ്യഘട്ടത്തില്‍ ബോര്‍ഡ് സ്വന്തമായി ആറു സ്റ്റേഷനുകള്‍ സ്ഥാപിക്കും. നടത്തിപ്പും ബോര്‍ഡിനായിരിക്കും.

രണ്ടാംഘട്ടത്തില്‍ 64 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് നടപ്പാക്കും. ദേശീയ-സംസ്ഥാന പാതയോരത്തുള്ള കെ.എസ്.ഇ.ബി.യുടെ സബ്ബ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവ. ഇതിന് താത്പര്യപത്രം ക്ഷണിച്ചതില്‍ 17 കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാന വൈദ്യുത വാഹനനയപ്രകാരം വൈദ്യുതിബോര്‍ഡാണ് നോഡല്‍ ഏജന്‍സി. ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ കെ.എസ്.ഇ.ബിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍, നേമം (തിരുവനന്തപുരം), ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓലൈ (കൊല്ലം), 110 കെ.വി. സബ് സ്റ്റേഷന്‍, കലൂര്‍ (എറണാകുളം), 110 കെ.വി. സബ് സ്റ്റേഷന്‍ വിയ്യൂര്‍ (തൃശ്ശൂര്‍), 220 കെ.വി. സബ് സ്റ്റേഷന്‍ നല്ലളം (കോഴിക്കോട്), 110 കെ.വി. സബ് സ്റ്റേഷന്‍ ചൊവ്വ (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. ഇവയ്ക്കായി 1.68 കോടി രൂപയാണ് ചെലവ്.

സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് തുടങ്ങുന്ന ചാര്‍ജിങ് സ്റ്റേഷനുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേന്ദ്രസഹായത്തോടെയാണ് പദ്ധതി. അമ്പത് ശതമാനമോ അതില്‍കൂടുതലോ സഹായം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.

ഒരുലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര നിര്‍ദേശം. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

യൂണിറ്റിന് അഞ്ചു രൂപ

വാഹനം ചാര്‍ജ് ചെയ്യുന്നതിന് യൂണിറ്റിന് അഞ്ചുരൂപ ഈടാക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി. കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കി ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി ബില്ലില്‍ ചേര്‍ക്കുന്ന കാര്യവും ആലോചനയിലുണ്ട്.

പക്ഷേ, വൈദ്യുതി ബില്‍ വര്‍ധിക്കും. 20 കിലോവാട്ടിന്റെ ബാറ്ററി ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്യാന്‍ 20 യൂണിറ്റ് ആകും. യൂണിറ്റിന് അഞ്ചുരൂപ കണക്കാക്കുമ്പോള്‍ ഒരു സാധാരണ കാറിന്റെ ബാറ്ററി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ 100 രൂപയാകും.

ഒരു രൂപയ്ക്ക് ഒന്നരക്കിലോമീറ്റര്‍

ഒരു രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ഒന്നരക്കിലോമീറ്റര്‍ വാഹനം ഓടിക്കാനാകും. ഇപ്പോള്‍ നിരത്തിലുള്ള വൈദ്യുതക്കാറിന്റെ ബാറ്ററി ശേഷി 14 കിലോവാട്ട് അവര്‍ ആണ്. ഒരു തവണ ഫുള്‍ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ ഓടിക്കാം. അടുത്ത തലമുറ വൈദ്യുത കാറുകള്‍ക്ക് ഇത് മുന്നൂറ്് കിലോമീറ്റര്‍ വരെ ലഭിക്കുമെന്നാണ് കരുതുന്നത്.

Content Highlights: Electricity Board Planning To Make Vehicle Charging Unit

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

വാഹന അപകടമുണ്ടായാല്‍ ജിഡി എന്‍ട്രിക്കായി പോലീസ് സ്റ്റേഷന്‍ കയറേണ്ട

Sep 20, 2018


mathrubhumi

1 min

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി ഇനി അഞ്ചുവര്‍ഷം; പുതുക്കുന്നതിനും പുതിയ നിയമം

Sep 8, 2019


mathrubhumi

1 min

ലൈസന്‍സ് തിരികെ ലഭിക്കാന്‍ 15 ലക്ഷംരൂപ പിഴയടച്ചു; ഒല ടാക്‌സികള്‍ വീണ്ടും നിരത്തിലേക്ക്

Mar 26, 2019