കേരള സര്‍ക്കാര്‍ 2022-ലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള (ഇ.വി.) നയം രൂപവത്കരിക്കുകയും നികുതിയിളവും പൊതുവായ ചാര്‍ജിങ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അത് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി. 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
ഫെയിം ഇന്‍സന്റീവും ജി.എന്‍.സി.ടി.ഡി. ഇന്‍സന്റീവും തമ്മില്‍ ഒത്തുപോകാത്തതിനാല്‍ സെക്ഷന്‍ 3.1.2 നീക്കം ചെയ്യണമെന്ന് വാഹന നിര്‍മാതാക്കളുടെയും വാഹന എന്‍ജിന്‍ നിര്‍മാതാക്കളുടെയും സംഘടനയായ 'സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ്' (സിയാം) ആവശ്യപ്പെട്ടു. ഇതിനുപകരം 3.1.1 സെക്ഷനുമായി കൂട്ടിച്ചേര്‍ക്കണം.
ഏത് നിര്‍മാതാക്കളില്‍ നിന്നുള്ള ബാറ്ററി ഉപയോഗിക്കുന്നവര്‍ക്കും തുല്യമായ ഇന്‍സന്റീവ് നല്‍കണം. കൂടാതെ, എത്രയും വേഗത്തില്‍ വൈദ്യുതവാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനുള്ള നടപടികള്‍ക്ക് സംയോജിതമായി മുന്നോട്ടു കൊണ്ടുപോകണമെന്നും സിയാം ആവശ്യപ്പെട്ടു.
ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് സെക്ഷന്‍ 4.3.1 അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വാഹനനിര്‍മാതാക്കളെ പിന്നോട്ടടിക്കുന്നതാണെന്ന് വാഹനനിര്‍മാതാക്കളുടെ സംഘടനയായ സിയാം ചൂണ്ടിക്കാട്ടി.
വ്യവസായരംഗവും സര്‍ക്കാരും മറ്റ് തത്പരകക്ഷികളും സഹകരണാടിസ്ഥാനത്തില്‍ പണം മുടക്കാന്‍ മുന്നോട്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വൈദ്യുതവാഹനങ്ങള്‍ക്കായുള്ള സാങ്കേതികവിദ്യ അതിവേഗത്തില്‍ മുന്നേറുന്നതിനാല്‍ അവ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ നയം രൂപപ്പെടുത്താനും നിയതമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കണം.
Content Highlights: Electric vehicle: SIAM Demand Policy For Kerala