ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനയാത്ര: 102 പോലീസുകാരുടെ പേരില്‍ കേസ്


1 min read
Read later
Print
Share

ഹെല്‍മറ്റ് ധരിക്കാതെ പോലീസുകാര്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഹൈക്കോടതി മധുര ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ചെന്നൈ: ഇരുചക്രവാഹനയാത്രയ്ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന വിഷയത്തില്‍ കോടതി സ്വരംകടുപ്പിച്ചതോടെ പിടിവീണവരില്‍ പോലീസുകാരും. ചെന്നൈ നഗരത്തില്‍മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തതിന് നടപടി നേരിട്ടത് 102 പോലീസുകാരാണ്. ഇവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

ഹെല്‍മറ്റ് ധരിക്കാതെ പോലീസുകാര്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഹൈക്കോടതി മധുര ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഹെല്‍മറ്റ് നിര്‍ബന്ധമാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണമായി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് അഭിഭാഷകനായ രാജേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ട്രാഫിക് പോലീസ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ നേരിട്ട് ഹാജരായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിന് സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇവര്‍ ഹാജരായപ്പോള്‍ ഹെല്‍മറ്റ് നിയമം ലംഘിക്കുന്ന പോലീസുകാരുടെ പേരില്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും കോടതി ആരാഞ്ഞു.

പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുമെന്നായിരുന്നു കോടതിയെ അറിയിച്ചത്. പരിശോധനകള്‍ കര്‍ശനമാക്കുന്നത് അടക്കം നടപടികളെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് പരിശോധന ഊര്‍ജിതമാക്കുകയായിരുന്നു.

Content Highlights; Traffic Rule Violations, Road Safety

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram