നടുവണ്ണൂർ: വിലയ്ക്കു വാങ്ങാന്‍ വീട്ടിലെത്തിയവര്‍ പരിശീലന ഓട്ടം നടത്തുന്നതിനിടയില്‍ കാറുമായി കടന്നുകളഞ്ഞതായി പരാതി. മന്ദങ്കാവിലെ പുവ്വമുള്ളതില്‍ ചോയിക്കുട്ടിയാണ് ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയത്.
കെ.എല്‍. 13.ടി. 3141 നമ്പറിലുള്ള ഷെവര്‍ലെ അവിയോ കാര്‍ വിലയ്ക്ക് വാങ്ങാന്‍ നടുവണ്ണൂര്‍, കോട്ടൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ന് ചോയിക്കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.
ഇവര്‍ 1,90,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും ഒരുലക്ഷം രൂപ മുന്‍കൂര്‍ നല്‍കാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കാറിന്റെ ക്ഷമത പരിശോധിക്കാന്‍ താക്കോല്‍ ചോദിച്ചുവാങ്ങിയ ഇരുവരും കാര്‍ ഓടിച്ചുപോയി.
തിരിച്ചെത്താന്‍ വൈകിയപ്പോള്‍ ഉടമ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
Content Highlights: Car Theft In Calicut