ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു


1 min read
Read later
Print
Share

വാനുകളും ചെറിയതോതില്‍ ബാറ്ററി കരുത്തില്‍ ഓടുന്ന ഹൈബ്രിഡ് കാറുകളും നിരോധനത്തില്‍പ്പെട്ടും.

ബ്രിട്ടണില്‍ പുതിയ പെട്രോള്‍-ഡീസല്‍ എന്‍ജിന്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നു. 2040-ഓടെ രാജ്യത്ത് പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും നിരോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാനുകളും ചെറിയതോതില്‍ ബാറ്ററി കരുത്തില്‍ ഓടുന്ന ഹൈബ്രിഡ് കാറുകളും നിരോധനത്തില്‍പ്പെട്ടും. ബ്രിട്ടണില്‍ വര്‍ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാറിന്റെ കര്‍ശന നടപടി. നിലവില്‍ ക്രമാധീതമായി ഉയര്‍ന്ന വായു മലിനീകരണം വര്‍ഷംതോറും ബ്രിട്ടണില്‍ 40,000-ത്തോളം ആളുകളുടെ ജീവനെടുക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

നിരോധനത്തോടെ ബദല്‍ മാര്‍ഗത്തില്‍ 2040-നു ശേഷം ഇലക്ട്രിക് കാറുകള്‍ മാത്രമേ ബ്രിട്ടണില്‍ പുതുതായി പുറത്തിറങ്ങുകയുള്ളു. പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന് 255 മില്ല്യണ്‍ പൗണ്ട് പ്രാദേശിക കൗണ്‍സിലുകള്‍ക്ക് ഫണ്ട് അനുവദിച്ചതായി ബ്രിട്ടണ്‍ പരിസ്ഥിതി വകുപ്പ് സെക്രട്ടറി അറിയിച്ചു. വായുമലിനീകരണം കുറയ്ക്കുന്നതിന് മൂന്ന് ബില്യണ്‍ പൗണ്ടും നല്‍കിയിട്ടുണ്ട്. നേരത്തെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഫ്രഞ്ച് സര്‍ക്കാറിന്റെ തീരുമാനത്തിന് തുടര്‍ച്ചയാണ് ബ്രിട്ടണിന്റെ നടപടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

പൈതൃകതീവണ്ടിയില്‍ ആഡംബരം മാത്രമേയുള്ളു, യാത്രയ്ക്ക് ആളില്ല

Jan 20, 2019


mathrubhumi

1 min

മാക്ക് ഹോണ്ട പവര്‍ എഞ്ചിന്‍ ഓയില്‍ പുറത്തിറക്കി

Oct 29, 2018


mathrubhumi

1 min

ടാക്‌സി വാഹനങ്ങള്‍ക്ക് ജി.പി.എസ്; വാഹന ഉടമകള്‍ക്ക് വരുത്തുന്നത് 12,000 രൂപയുടെ അധികബാധ്യത

May 14, 2019