പെരുകുന്ന അഭയാര്‍ത്ഥി പ്രശ്‌നങ്ങളില്‍ യൂറോപ്പ് വലയുമ്പോള്‍ ജര്‍മ്മനിയിലെ അഭയാര്‍ത്ഥികള്‍ക്കായി പരിശീലന പരിപാടി ഒരുക്കുകയാണ് മെഴ്‌സിഡേഴ്‌സ് ബെന്‍സ്. 14 ആഴ്ച്ച നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ അഫ്ഗാനിസ്ഥാന്‍, എറിട്രിയ, കാമ്പിയ, നൈജീരിയ, പാക്കിസ്ഥാന്‍, സിറിയ എന്നീ രാജ്യക്കാരായ 40 പേരാണ് പങ്കെടുക്കുന്നത്. ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയിമെന്റ് ഏജന്‍സിയാണ് ഇവരെ തിരഞ്ഞെടുത്തത്.
അടിസ്ഥന വ്യാവസായികോത്പാദന ശേഷി മാത്രമല്ല യന്ത്രസാങ്കേതിക വിദ്യയുടെ വിശദാംശങ്ങളും ജര്‍മ്മന്‍ ഭാഷാ പരിശീലനങ്ങളും നല്‍കുന്നു.
'ജനങ്ങളെ ഏകോപിപ്പിക്കുവാന്‍ ഏറ്റവും നല്ലത് തൊഴിലിടമാണ്, വംശീയമായ അതിരുകള്‍ക്കപ്പുറമുള്ള ഒരുമിക്കലാണ് 'ബ്രിഡ്ജ് ഇന്റേണ്‍സ്' എന്ന് ജനറല്‍ വര്‍ക്ക്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ മിഖായേല്‍ ബ്രെച്ച് പറഞ്ഞു.
ഡെയ്ല്‍മറും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയിമെന്റ് ഏജന്‍സിയും ചേര്‍ന്നാണ് ബ്രിഡ്ജ് ഇന്റേണ്‍സിന്റെ സാമ്പത്തിക ചിലവുകള്‍ വഹിക്കുന്നത്.