കോട്ടയത്തെ ആദ്യത്തെ ചെറുവാഹനങ്ങളുടെ ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റിങ് സ്റ്റേഷനും കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കും ഒരുങ്ങി. ഉഴവൂര്‍ ജോയിന്റ് ആര്‍.ടി. ഓഫീസിന്റെ കീഴില്‍ മോനിപ്പള്ളി കല്ലിടുക്കിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഈ കേന്ദ്രം25-ന് ഉദ്ഘാടനം ചെയ്യും.
രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ടാമത്തെ ഹെവി വാഹനങ്ങളുടെ ടെസ്റ്റിങ് സ്റ്റേഷന്‍, റോഡ്സുരക്ഷാ പരിശീലനകേന്ദ്രം, വിശ്രമകേന്ദ്രം ശുചിമുറികള്‍ തുടങ്ങിയവയുടെ നിര്‍മാണ ഉദ്ഘാടനവും തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും.
രാജ്യം മുഴുവന്‍ ആട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷന്‍ നിലവില്‍ കൊണ്ടുവരുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗംകൂടിയാണ് ഈ സെന്ററുകള്‍. 2.50 കോടി രൂപാ ചെലവഴിച്ചാണ് ടെസ്റ്റിങ് സ്റ്റേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
രേഖകളുടെ പരിശോധന കഴിഞ്ഞ് ടെസ്റ്റിങ് സെന്ററില്‍ പ്രവേശിക്കും. പ്രത്യേക പരിശീലനം നേടിയ ഡ്രൈവര്‍മാരാണ് സെന്ററിലുള്ളത്. ബ്രേക്ക്/ഹാന്‍ഡ് ബ്രേക്ക് ടെസ്റ്റുകളില്‍ നിശ്ചിത നിലവാരമില്ലെങ്കില്‍ പരാജയപ്പെടും. ബ്രേക്ക് ചവിട്ടുമ്പോള്‍ ഏതെങ്കിലും വശത്തേക്ക് കൂടുതലായി വലിച്ചുപോകുന്ന സാഹചര്യവും പരിശോധിക്കും.
ഹോണിന്റെ തീവ്രത അളക്കും. ഹെഡ് ലൈറ്റിന്റെ ഡിം/ബ്രൈറ്റ് അലൈന്‍മെന്റുകള്‍ പരിശോധിക്കും. അടിവശം ക്യാമറാ സഹായത്തോടെ ഓയില്‍ ലീക്കേജ്, അണ്ടര്‍ ബോഡി ഡാമേജസ് തുടങ്ങിയവ പരിശോധിക്കും. നാലുചക്രംമുതലുള്ള 7500 കിലോഗ്രാംവരെ ഭാരം വഹിക്കാന്‍ കഴിവുള്ള വാഹനങ്ങളാണ് ഇവിടെ പരിശോധിക്കുക.
95 ലക്ഷം രൂപ ചെലവിലാണ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
Content Highlights: Automatic Testing Station In Kottayam