നിരത്തിലെ വാഹനാപകടങ്ങള്‍ നിത്യസംഭവമാണ്. അമിതവേഗം, മോശം റോഡുകള്‍, വാഹനങ്ങളുടെ പെരുപ്പം എന്നിവയെല്ലാം അപകടത്തിന് കാരണങ്ങളാണ്. അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തിലുടനീളം കഴിഞ്ഞവര്‍ഷം മാത്രം വാഹനാപകടങ്ങളില്‍ മരിച്ചത് 4,199 പേരാണ്. 31,611 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുമുണ്ട്. 2017 ല്‍ 4,131 പേരും 2016 ല്‍ 4,287 പേരുമായിരുന്നു വാഹനാപകടങ്ങളില്‍ മരിച്ചത്.
വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 31,611 ആയിരുന്നെങ്കില്‍ 2017-ല്‍ 29,733 പേര്‍ക്കും 2016-ല്‍ 30,100 പേര്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.
ആലപ്പുഴ ജില്ലയിലാണ് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ അപകടത്തില്‍ മരിച്ചത്. 365 പേരാണ് ആലപ്പുഴയില്‍ മരിച്ചത്. ഏറ്റവും കുറവ് വയനാട്ടിലാണ്, ഇവിടെ 73 ആളുകളാണ് മരണപ്പെട്ടത്.
മലപ്പുറത്ത് 361, പാലക്കാട് 343, തിരുവനന്തപുരം റൂറലില്‍ 333, തിരുവനന്തപുരം സിറ്റിയില്‍ 187, എന്നിങ്ങനെയാണ് മറ്റുള്ള സ്ഥലങ്ങളില്‍ വാഹനാപകടങ്ങളില്‍ ആളുകള്‍ മരിച്ചിരിക്കുന്നത്.
Content Highlights: 4,199 Persons Died In Road Accidents In Kerala