കോട്ടയം: സംസ്ഥാനത്ത് ഗതാഗതനിയമം പാലിക്കാത്ത 3024 പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്റന്‍ഡു ചെയ്തു. ഇവര്‍ വീണ്ടും നിയമം ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. ഗുരുതരമായ അപകടം വരുത്തുന്നവരുടെ ലൈസന്‍സ് അന്വേഷണം നടത്തി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സസ്പെന്‍ഡു ചെയ്യാന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഗതാഗതകമ്മിഷണര്‍ എസ്.അനന്തകൃഷ്ണന്‍ നിര്‍ദേശം നല്‍കി.
ആറുമുതല്‍ ഒന്‍പതുമാസംവരെയെടുത്താണ് മുമ്പ് ഡ്രൈവറുടെപേരില്‍ നടപടിയെടുത്തിരുന്നത്. ഇപ്പോഴതു വേഗത്തിലാക്കി. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നത് ഉടന്‍ വേണമെന്നും ഗതാഗതകമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അമിതവേഗത്തില്‍ വാഹനമോടിക്കുന്നതില്‍ എറണാകുളമാണ് മുന്നില്‍. 1376 വാഹനയുടമകളുടെപേരില്‍ ഇവിടെ കേസെടുത്തിട്ടുണ്ട്. ഒരു വാഹനംതന്നെ ഏറ്റവും കൂടുതല്‍ തവണ നടത്തിയ നിയമലംഘനം കണ്ടെത്തിയത് തലശ്ശേരിയിലാണ്. അവിടെ ഒരു വാഹനം 168 തവണയാണ് ഗതാഗതനിയമം ലംഘിച്ചതിനു പിടിച്ചത്.
കണ്ണൂരില്‍ 1053 വാഹനം നിയമം ലംഘിച്ചതായി കണ്ടെത്തി. ഇതില്‍ 103 തവണ നിയമം ലംഘിച്ച ഒരു വാഹനവുമുണ്ട്. അഞ്ചുതവണയില്‍ കൂടുതല്‍ നിയമം ലംഘിച്ചവരുടെ ലൈസന്‍സാണ് ആദ്യഘട്ടത്തില്‍ സസ്പെന്‍ഡു ചെയ്യുന്നത്. ഇതില്‍പ്പെട്ട 14,941 പേരുടെ ലൈസന്‍സ് ഉടന്‍ സസ്പെന്‍ഡു ചെയ്യും. ഒക്ടോബര്‍മുതല്‍ മേയ് 25വരെ 1.62 ലക്ഷം നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്.
സസ്പെന്‍ഡുചെയ്താല്‍ മൂന്നുമാസം കഴിഞ്ഞേ വീണ്ടും ലൈസന്‍സ് ലഭിക്കൂ. വീണ്ടും നിയമം ലംഘിച്ചാല്‍ ആറുമാസത്തേക്കും പിന്നീട് ഒരുവര്‍ഷത്തേക്കും ലൈസന്‍സ് സസ്പെന്‍ഡു ചെയ്യും. വീണ്ടും പിടിക്കപ്പെട്ടാന്‍ ആജീവനാന്തം ലൈസന്‍സ് റദ്ദാക്കും. സസ്പെന്‍ഷന്‍ കാലത്ത് വാഹനമോടിച്ചാല്‍ പെര്‍മിറ്റ് നഷ്ടമാകും. ഒരിക്കല്‍ സസ്പെന്‍ഡുചെയ്തതെന്നു രേഖപ്പെടുത്തിയാണ് പുതിയ ലൈസന്‍സ് നല്‍കുക.
- അമിതവേഗം-279
- ചുവന്ന ലൈറ്റ് കത്തിക്കിടക്കുമ്പോള്‍ വാഹനമോടിച്ചത്-117
- അമിതഭാരം-11
- മദ്യപിച്ചു വാഹനമോടിച്ചത്-2617
എടുത്ത കേസുകള്‍
- അമിതവേഗം-1,21,669
- ചുവന്ന ലൈറ്റ് കത്തിക്കിടക്കുമ്പോള്‍ വാഹനമോടിച്ചത്-9187
- അമിതഭാരം-5517
- മദ്യപിച്ചു വാഹനമോടിച്ചത്-3701
- ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചത്-22,549