To advertise here, Contact Us



ജനപ്രിയനായ മാരുതി ആള്‍ട്ടോ ടാക്‌സിയായി രൂപം മാറുമ്പോള്‍...


2 min read
Read later
Print
Share

ആള്‍ട്ടോ ടൂര്‍ എച്ച് വണ്ണിന്റെ വരവോടെ ടാക്‌സി നിരയില്‍ മാരുതിയുടെ അംഗബലം നാലായി ഉയരും.

ന്ത്യന്‍ വിപണിയില്‍ മാരുതിയുടെ തലവര മാറ്റിയ മോഡലാണ് ആള്‍ട്ടോ. ഇറങ്ങിയ നാള്‍ മുതല്‍ എല്ലാ വാര്‍ഷവും വില്‍പനയില്‍ ആദ്യ സ്ഥാനത്തുള്ള മോഡല്‍. ആള്‍ട്ടോ നല്‍കിയ ഈ കുതിപ്പില്‍ നിലവില്‍ രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ 50 ശതമാനത്തിലേറെ വിപണി വിഹിതം മാരുതിക്കുണ്ട്. വില്‍പനയില്‍ മുന്‍പന്തിയിലുള്ള ആള്‍ട്ടോയെ ഇനി ടാക്‌സി വാഹന രംഗത്തേക്കും പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് മാരുതി.

To advertise here, Contact Us

ടാക്‌സി വാഹനങ്ങളില്‍ ചെറു കാറുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആള്‍ട്ടോയുടെ വരവ്. ആള്‍ട്ടോ ടൂര്‍ H1 എന്ന പേരിലാകും ടാക്‌സിയായി ആള്‍ട്ടോയുടെ രംഗപ്രവേശം. എന്നാല്‍ ടൂര്‍ മോഡലിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം കമ്പനി ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം ടൂര്‍ H1 മോഡലിന്റെ ബ്രോഷര്‍ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. രൂപത്തില്‍ റഗുലര്‍ ആള്‍ട്ടോ മോഡലിന് സമാനമാണ് ടാക്‌സി ആള്‍ട്ടോ.

ബ്രോഷര്‍ ചിത്രങ്ങള്‍ പ്രകാരം ബംമ്പര്‍, മിറര്‍, ഡോര്‍ ഹാന്‍ഡില്‍ എന്നിവ ബ്ലാക്ക് നിറത്തിലാണ്. സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളുണ്ട് ടൂറിന്. സ്റ്റീല്‍ വീലാണ് നല്‍കിയിരിക്കുന്നത്. ഹീറ്ററോടുകൂടിയ എയര്‍ കണ്ടീഷനിങ്, മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ സ്റ്റിയറിങ്, ഫ്രണ്ട് പവര്‍ വിന്‍ഡോ, റിമോട്ട് ഫ്യുവല്‍ ലിഡ്-ബൂട്ട് ഓപ്പണര്‍ എന്നിവയാണ് ടൂര്‍ എച്ചിന്റെ സവിശേഷതകള്‍. ലഗേജ് ക്യാരിയര്‍ മുകളിലുണ്ടാകും.

ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഓപ്ഷണലായി ഉള്‍പ്പെടുത്താം. ആള്‍ട്ടോ 800 മോഡലിന്റെ അടിസ്ഥാനത്തിലായിരിക്കും ടാക്‌സി വകഭേദം. എന്‍ജിനില്‍ മാറ്റമില്ല. 796 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 47 ബിഎച്ച്പി പവറും 69 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലായിരിക്കും ഗിയര്‍ബോക്‌സ്. ഇതിന്റെ സിഎന്‍ജി പതിപ്പ് രണ്ടാം ഘട്ടത്തില്‍ എത്തുമെന്നും സൂചനയുണ്ട്. സിഎന്‍ജിക്ക് പെട്രോളിനെക്കാള്‍ പവര്‍ കുറവായിരിക്കും.

ടാക്‌സികളുടെ പരമാവധി വേഗപരിധിയായ 80 കിലോമീറ്ററില്‍ വേഗം നിയന്ത്രിക്കാന്‍ മാരുതിയുടെ സ്പീഡ് ലിമിറ്റിങ് സംവിധാനവും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ടൂര്‍ എച്ച് വണ്ണിന്റെ വരവോടെ ടാക്‌സി നിരയില്‍ മാരുതിയുടെ അംഗബലം നാലായി ഉയരും. സെലേരിയോ (ടൂര്‍ എച്ച് 2), എക്കോ (ടൂര്‍ വി), ഡിസയര്‍ (ടൂര്‍ എസ്) എന്നിവ നേരത്തെ വിപണിയിലുണ്ട്. ആള്‍ട്ടോയ്ക്ക് ശേഷം എര്‍ട്ടിഗയെയും ടാക്‌സിയിലേക്ക് പ്രതീക്ഷിക്കാം.

Content Highlights; Maruti Alto Taxi version Alto H1

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us