ഇന്‍ഡസ് മോട്ടോഴ്‌സില്‍ നിന്ന് ഇനി കാറുകള്‍ വാടകയ്ക്കുമെടുക്കാം


മാരുതി ഓള്‍ട്ടോ മുതല്‍ മെഴ്സിഡസ് ബെന്‍സ് വരെയുള്ള 24 മോഡലുകളാണ് ഇന്‍ഡസ് ഗോ വാടകയ്ക്ക് ലഭ്യമാക്കുന്നത്.

മാരുതിയുടെ പ്രധാന ഡീലര്‍ഷിപ്പുകളിലൊന്നായ ഇന്‍ഡസ് മോട്ടോഴ്‌സില്‍ നിന്ന് ഇനി മുതല്‍ കാറുകള്‍ വാടകയ്ക്കും ലഭിക്കും. ഇന്‍ഡസ് ഗോ എന്ന പേരിലാണ് ഇന്‍ഡസ് റെന്റ് എ കാര്‍ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

മാരുതി ഓള്‍ട്ടോ മുതല്‍ മെഴ്സിഡസ് ബെന്‍സ് വരെയുള്ള 24 മോഡലുകളാണ് വിവിധ ഡീലര്‍ഷിപ്പുകളിലൂടെ ഇന്‍ഡസ് ഗോ വാടകയ്ക്ക് ലഭ്യമാക്കുന്നത്. പ്രധാനമായും പ്രവാസികളെയും ബിസിനസുകാരെയും ലക്ഷ്യമാക്കിയാണ് സര്‍വീസ്.

പ്രാരംഭ ഘട്ടത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ മാത്രമായിരിക്കും ഈ സേവനം ലഭ്യമാക്കുന്നത്. തുടര്‍ന്ന് കേരളത്തിലെ മറ്റ് നഗരങ്ങളിലേക്കും ഇന്‍ഡസ് ഗോയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

കേരളത്തിലെ ആദ്യ സംയോജിത അംഗീകൃത റെന്റ് എ കാര്‍ സര്‍വീസാണ് ഇതെന്നും ഈ രംഗത്ത് കൂടുതല്‍ സേവനങ്ങള്‍ നല്‍കുമെന്നും ഇന്‍ഡസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി.വി. അബ്ദുള്‍ വഹാബ് പറഞ്ഞു.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മണിക്കൂറുകളിലും ദിവസങ്ങളിലുമൊക്കെ കാര്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാനാകും. വിവിധ മോഡലുകള്‍ക്ക് അനുസരിച്ച് 1,200 രൂപ മുതല്‍ മുകളിലേക്കാണ് വാടക നിരക്ക്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
sabarimala

1 min

'തീര്‍ഥാടകരെ പിടിച്ചുതള്ളാന്‍ ആരാണ് ഇയാള്‍ക്ക് അധികാരം നല്‍കിയത്'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Jan 16, 2023


Vellappally Nateshan

1 min

ശശി തരൂര്‍ പിന്നാക്കവിരുദ്ധന്‍, ഇറക്കുമതി ചരക്കുകള്‍ കേരളത്തില്‍ വിലപ്പോകില്ല- വെള്ളാപ്പള്ളി

Jan 17, 2023


Joshi

1 min

'പാര്‍ട്ടിക്കാര്‍ വീട്ടില്‍ വരരുത്, ഭാര്യ എന്നെ ചുവപ്പ് പുതപ്പിച്ചോളും'; ആശുപത്രിയില്‍നിന്നൊരു കത്ത്

Jan 18, 2023