ഇതാണ് എംജിയുടെ വജ്രായുധം ഹെക്ടര്‍; അറിയാം അമ്പരപ്പിക്കുന്ന ഫീച്ചേഴ്‌സ്...


3 min read
Read later
Print
Share

രാജ്യത്തെ ആദ്യ 48V ഹൈബ്രിഡ് എസ്.യു.വിയാണ് എംജി ഹെക്ടര്‍.

ന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന ഖ്യാതിയോടെ ഹെക്ടര്‍ എസ്.യു.വി എംജി മോട്ടോഴ്‌സ് അവതരിപ്പിച്ചു കഴിഞ്ഞു. ചൈനീസ് വാഹന നിര്‍മാതാക്കളായ SAIC ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോഴ്‌സ് രാജ്യത്തെത്തിക്കുന്ന ആദ്യ മോഡലാണ് ഹെക്ടര്‍. അഴകിന് അഴകും കരുത്തിന് കരുത്തും ഒന്നുചേര്‍ന്ന ഒരുഗ്രന്‍ എസ്.യു.വിയാണ് ഹെക്ടറെന്ന് നിസ്സംശയം പറയാം. ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്ന മിഡ്‌സൈസ് എസ്.യു.വി ശ്രേണിയില്‍ വലിയ മത്സരത്തിന് അരങ്ങൊരുക്കുന്ന ഹെക്ടറിന്റെ പ്രധാന ഫീച്ചേഴ്‌സ് എന്തെല്ലാമെന്ന് നോക്കാം...

  • ഐ സ്മാര്‍ട്ട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്‍പതിലേറെ കണക്റ്റഡ് ഫീച്ചേഴ്‌സോടെയാണ് രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാറിനെ എംജി അവതരിപ്പിച്ചത്.
  • ഡാഷ്‌ബോര്‍ഡിന് നടുവിലെ 10.4 ഇഞ്ച് എച്ച്ഡി ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലൂടെയാണ് വിവിധ കണക്റ്റിവിറ്റി സംവിധാനങ്ങള്‍ ഉപഭോക്താവിന് നല്‍കുന്നത്.
  • മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ടെക് ഭീമന്മാരുടെ പിന്തുണയോടെയാണ് ഐ-സ്മാര്‍ട് സാങ്കേതിക വിദ്യ.

  • കണക്റ്റവിറ്റിക്കായി 5 ജി അധിഷ്ഠിത ഇന്‍ബില്‍ഡ് സിം വാഹനത്തിലുണ്ട്.
  • ജിയോഫെന്‍സിങ്, എയര്‍ അപ്പ്‌ഡേറ്റ്‌സ്, ഡ്രൈവര്‍ അനാലിസിസ്, റിമോര്‍ട്ട് വെഹിക്കിള്‍ കണ്‍ട്രോള്‍, നാവിഗേഷന്‍, വോയിസ് അസിസ്റ്റ്, പ്രീ ലോഡഡ് എന്റര്‍ടെയ്ന്‍മെന്റ് കണ്ടന്റ്, ഗാനാ പ്രീമിയം അകൗണ്ട്, എമര്‍ജന്‍സി കോള്‍, വെഹിക്കിള്‍ സ്റ്റാറ്റസ്, ഫൈന്‍ഡ് മൈ കാര്‍ തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ഐ സ്മാര്‍ട്ടിലൂടെ ഉപയോഗപ്പെടുത്താം.

  • ഐ സ്മാര്‍ട്ടിന് പുറമേ മിഡ്‌സൈഡ് എസ്.യു.വി സെഗ്‌മെന്റില്‍ വിപ്ലവകരമായ തുടക്കത്തിന് 19 എക്‌സ്‌ക്ലൂസീവ്‌ ഫീച്ചേഴ്‌സ് ഹെക്ടറിലുണ്ട്.
  • രാജ്യത്തെ ആദ്യ 48V ഹൈബ്രിഡ് എസ്.യു.വിയാണ് എംജി ഹെക്ടര്‍. പെട്രോള്‍ എന്‍ജിനൊപ്പം 48 വോള്‍ട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഹൈബ്രിഡിന്റെ ഹൃദയം.
  • എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഫ്‌ളോട്ടിങ് ലൈറ്റ് ടേണ്‍ ഇന്‍ഡികേറ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഫ്രണ്ട് ആന്‍ഡ് റിയര്‍ ഫോഗ് ലാമ്പ്, ക്രോം ആവരണത്തോടുകൂടിയ ഫ്രണ്ട് ഗ്രില്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, വിന്‍ഡോ ബെല്‍റ്റ് ലൈനിലെ ക്രോം ഫിനിഷ്, ഡ്യുവല്‍ ടോണ്‍ മെഷീന്‍ഡ് അലോയി വീല്‍, വലിയ ബോണറ്റ്, ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ്, റൂഫ് സ്‌പോയിലര്‍, മാസീവ് ക്യാരക്റ്റര്‍ ലൈന്‍സ് എന്നിവ ഹെക്ടറിന് മാസീവ് രൂപഭംഗി നല്‍കും.

  • ലെതര്‍ സീറ്റ്, ഏഴ് ഇഞ്ച് കളേര്‍ഡ് എംഐഡി, ഡോറിലെയും ഡാഷ്‌ബോര്‍ഡിലെയും ലെതര്‍ ഫിനിഷ്, ലെതര്‍ ഡ്രൈവര്‍ ആംറസ്റ്റ്, ലെതര്‍ ആവരണത്തിലുള്ള സ്റ്റിയറിങ് വീല്‍, എല്‍ഇഡി റീഡിങ് ലൈറ്റ്‌സ്, 8 കളര്‍ ആംബിയന്റ് ലൈറ്റിങ് എന്നിവ അകത്തളത്തില്‍ ആഡംബര അനുഭവം നല്‍കും.
  • ഡ്രൈവര്‍ സീറ്റ് ആറ് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാം. കോ ഡ്രൈവര്‍ സീറ്റ് നാല് തരത്തിലും.
  • ടെയില്‍ഗേറ്റ് സെന്‍സര്‍ വഴി തുറക്കാം.
  • മുന്നിലും പിന്നിലും ഫാസ്റ്റ് ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട്.

  • സുരക്ഷ ഒരുക്കാന്‍ ആറ് എയര്‍ബാഗ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, റിയര്‍ ഡിസ്‌ക് ബ്രേക്ക്, ഹില്‍ഡ് ഹോള്‍ഡ് കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ വ്യൂ, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍ എന്നിവ വാഹനത്തിലുണ്ട്.
  • പെട്രോള്‍ ഹൈബ്രിഡിന് പുറമേ 1.5 ലിറ്റര്‍ ടര്‍ബോ ചര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് ഹെക്ടറിനുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. പെട്രോള്‍ ഹൈബ്രിഡും ഡീസലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. പെട്രോളില്‍ 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ്.

  • പെട്രോള്‍ ഹൈബ്രിഡ് 12 ശതമാനം ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കും. പുറത്തുവിടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് 11 ശതമാനത്തോളം കുറവായിരിക്കും.
  • ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, ഹ്യുണ്ടായ് ട്യൂസോണ്‍ എന്നീ വമ്പന്‍മാര്‍ മത്സരിക്കുന്ന എസ്.യു.വി ശ്രേണിയിലേക്കാണ് ഹെക്ടര്‍ കൊമ്പുകോര്‍ക്കാന്‍ എത്തുന്നത്.
  • ഗ്ലേസ് റെഡ്, ബര്‍ഗണ്ടി റെഡ്, സ്റ്റാറി ബ്ലാക്ക്, അറോറ സില്‍വര്‍, കാന്‍ഡി വൈറ്റ് എന്നീ അഞ്ച് നിറങ്ങള്‍.

  • 4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീല്‍ബേസും 192 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്.
  • രാജ്യത്തെ 50 സിറ്റികളിലായി 120 ഔട്ട്‌ലെറ്റുകള്‍ വഴിയാണ് മോറിസ് ഗരേജസിന്റെ പ്രവര്‍ത്തനം. സെപ്തംബര്‍ അവസാനത്തോടെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 250 ആക്കി ഉയര്‍ത്തും.
  • അടുത്ത മാസം മുതലാണ് ഹെക്ടറിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിക്കുക, തിയ്യതി പിന്നീട് കമ്പനി അറിയിക്കും. ജൂണ്‍ പകുതിയോടെ ഹെക്ടര്‍ വിപണിയിലുമെത്തും.
Content Highlights; MG Hector. Hector SUV, Hector Features

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram