ഇന്ത്യയിലെ ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ വാഗണ്‍ ആറിന്റെ മൂന്നാം തലമുറ മോഡല്‍ ജനുവരി 23-ന് പുറത്തിറക്കുകയാണ് മാരുതി സുസുക്കി. വരവിന് മുന്നോടിയായി കഴിഞ്ഞ ദിവസം മുതല്‍ ബുക്കിങ് ആരംഭിച്ച വാഗണ്‍ ആര് അടിമുടി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് വിപണിയിലെത്തുന്നത്. പുതിയ 2019 വാഗണ്‍ ആറിലെ പ്രധാന ഫീച്ചേഴ്സ് എന്തെല്ലാമെന്ന് നോക്കാം...
- പഴയ വാഗണ്‍ ആറിനെക്കാള്‍ വലുപ്പമേറിയ മോഡലാണ് 2019 വാഗണ്‍ ആര്. 'BIG NEW WAGON R' എന്ന ടാഗ് ലൈനോടെയാണ് ഇതിന്റെ ടീസര്‍ തന്നെ. 19 എംഎം നീളവും 145 എംഎം വീതിയും 5 എംഎം ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്. യഥാക്രമം 3655 എംഎം, 1620 എംഎം, 1675 എംഎം, 2435 എംഎം എന്നിങ്ങനെയാണ് പുതിയ വാഗണ്‍ ആറിന്റെ നീളവും വീതിയും ഉയരവും വീല്‍ബേസും.
- ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. മാരുതിയുടെ ഇഗ്നീസ്, സ്വിഫ്റ്റ് മോഡലുകളും ഇതേ പ്ലാറ്റ്ഫോമിലാണ്.
- ടോള്‍-ബോയ് ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ ആറും പിന്തുടരുന്നത്.
- ബ്ലാക്ക്-ബീജ് ഡ്യൂവല്‍ ടോണ്‍ നിറത്തില്‍ കൂടുതല്‍ പ്രീമിയം നിലവാരത്തിലാണ് ഇന്റീരിയര്‍. ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍, സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെന്‍മെന്റ് സിസ്റ്റം, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍. വലുപ്പം കൂടിയതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലസൗകര്യവും വാഹനത്തിനുള്ളില്‍ ലഭിക്കും.
- ഉയര്‍ന്ന ബംമ്പര്‍, ക്രോമിയം സ്ട്രിപ്പിലെ വലിയ ഗ്രില്‍, പുതിയ ഹെഡ്ലൈറ്റ്, വീതിയുള്ള ഇന്റിക്കേറ്റര്‍, സി-പില്ലറിലെ ബ്ലാക്ക് ഇന്സേര്ട്ട്, പിന്നിലെ വെര്‍ട്ടിക്കല്‍ ടെയില്‍ ലാമ്പ് എന്നിവ പഴയ വാഗണ്‍ ആര് രൂപം ആകെ മാറ്റിമറയ്ക്കും.
- കൂടുതല്‍ കരുത്തുറ്റ 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനും 1.0 ലിറ്റര്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുക. മാനുവല്‍ ട്രാന്സ്മിഷനൊപ്പം ഓട്ടോമാറ്റിക് (AGS- ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷനും വാഗണ്‍ ആറിലുണ്ട്.
- സുരക്ഷയ്ക്കായി ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സ്റ്റാന്റേര്‍ഡ് ഫീച്ചറുകളാണ്.
- L, V, Z എന്നീ മൂന്ന് വേരിയന്റുകളുണ്ട്. L, V വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ എന്‍ജിനുള്ളത്. ഇതില്‍ V-യില്‍ മാത്രമേ ഓട്ടോമാറ്റിക്കുള്ളു. 1.2 ലിറ്റര്‍ എന്ജിന് V, Z വേരിയന്റുകളില്‍ ലഭ്യമാകും. രണ്ടിലും മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളുണ്ട്.
- 4.5 ലക്ഷം രൂപ മുതല്‍ 6 ലക്ഷം വരെയുള്ള റേഞ്ചിലായിരിക്കും പുതിയ വാഗണ്‍ ആറിന്റെ എക്സ്ഷോറൂം വിലയെന്നാണ് സൂചനകള്‍.
- പേള്‍ പൂള്‍സൈഡ് ബ്ലൂ, പേള്‍ നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, പേള്‍ ഓട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ ആറ് നിറങ്ങളില്‍ പുതിയ വാഗണ്‍ ആര് സ്വന്തമാക്കാം.
Content HIghlights; All new maruti wagon R features photos specs