ഒരു ഇലക്ട്രിക്കും ഒരു സി.എന്‍.ജിയും ഉള്‍പ്പെടെ 21 പുതിയ വാണിജ്യ വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ്


2 min read
Read later
Print
Share

മലിനീകരണ മുക്ത ഗതാഗത സംവിധാനം പ്രോത്സഹിപ്പിക്കുന്നതിനായി ഒരു ഇലക്ട്രിക് വാഹനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങൾ | Photo: Tata Motors

ന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വാണിജ്യ, യാത്രാ വാഹന ശ്രേണികളിലായി 21 പുതിയ വാഹനങ്ങള്‍ അവതരിപ്പിച്ചു. മീഡിയോ ആന്‍ഡ് ഹെവി കൊമേഷ്യല്‍ വെഹിക്കിള്‍, ഇന്റര്‍മീഡിയറ്റ് ആന്‍ഡ് ലൈറ്റ് കൊമേഷ്യല്‍ വെഹിക്കിള്‍, സ്‌മോള്‍ കൊമേഷ്യല്‍ വെഹിക്കിള്‍ ആന്‍ഡ് പിക്ക് അപ്പ്, പാസഞ്ചര്‍ കൊമേഷ്യല്‍ വെഹിക്കിള്‍ എന്നീ സെഗ്മെന്റുകളിലായാണ് 21 പുതിയ വാഹനങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് എത്തിച്ചിരിക്കുന്നത്.

ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ള 21 പുതിയ വാഹനങ്ങളില്‍ ഏഴ് എണ്ണം മീഡിയം ആന്‍ഡ് ഹെവി കൊമേഷ്യല്‍ വാഹന വിഭാഗത്തിലാണ് എത്തിയിട്ടുള്ളത്. സിഗ്‌ന 5530എസ്, സിഗ്‌ന 4623എസ്, സിഗ്‌ന 4625 എസ് ഇ.എസ്.ഇ, സിഗ്‌ന 4221 ടി, സിഗ്‌ന 4021 എസ്, സിഗ്‌ന 3118ടി, പ്രൈമ 2830കെ എന്നിവയാണ് കോണ്‍സ്ട്രക്ക്, ട്രാക്ടര്‍-ട്രെയിലര്‍, റിജിഡ് ട്രക്ക് എന്നീ വിഭാഗങ്ങളില്‍ ടാറ്റ മോട്ടോഴ്‌സ് പുതുതായി എത്തിച്ചിരിക്കുന്ന വാണിജ്യ വാഹനങ്ങള്‍.

ഈ വാഹനങ്ങള്‍ക്ക് പുറമെ, ഇന്റര്‍മീഡിയറ്റ് ആന്‍ഡ് ലൈറ്റ് കൊമേഷ്യല്‍ വാഹന ശ്രേണിയില്‍ അഞ്ച് പുതിയ മോഡലുകളാണ് എത്തിയിരിക്കുന്നത്. ഈ ശ്രേണിയില്‍ സി.എന്‍.ജി. എന്‍ജിന്‍ വാഹനം എത്തിച്ചിരിക്കുന്നതാണ് മറ്റൊരു പ്രത്യേകത. അള്‍ട്ര ടി18 എസ്.എല്‍, 407ജി, 709ജി സി.എന്‍.ജി. മോഡല്‍, എല്‍.പി.ടി510, അള്‍ട്ര ടി6 തുടങ്ങിയ വാഹനങ്ങളാണ് മീഡിയം വാണിജ്യ വാഹനങ്ങളുടെ നിരയിലേക്ക് പുതുതായി ടാറ്റ മോട്ടോഴ്‌സ് എത്തിച്ചിരിക്കുന്നത്.

വിപണിയില്‍ കരുത്താര്‍ജിക്കുന്ന സ്‌മോള്‍ കൊമേഷ്യല്‍ വെഹിക്കിള്‍ ആന്‍ഡ് പിക്ക് അപ്പ് ശ്രേണിയില്‍ നാല് മോഡലുകളാണ് എത്തിച്ചിരിക്കുന്നത്. വിങ്ങര്‍ കാര്‍ഗോ, എയ്‌സ് സി.എക്‌സ് പെട്രോള്‍ ക്യാബ് ഷാസി, എയ്‌സ് ഗോള്‍ഡ് ഡീസല്‍ പ്ലസ്, ഇന്‍ട്രാ വി30 ഹൈ ഡെക്ക് എന്നിവയാണ് ഈ വാഹനങ്ങള്‍. മികച്ച സാങ്കേതികവിദ്യയും കരുത്തുറ്റ എന്‍ജിനിലുമാണ് ടാറ്റയുടെ പുതുതലമുറ വാണിജ്യ വാഹനങ്ങള്‍ എത്തുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പാസഞ്ചര്‍ കൊമേഷ്യല്‍ വാഹനങ്ങളിലും പുതിയ അഞ്ച് മോഡലുകളാണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിട്ടുള്ളത്. മലിനീകരണ മുക്ത ഗതാഗത സംവിധാനം പ്രോത്സഹിപ്പിക്കുന്നതിനായി ഒരു ഇലക്ട്രിക് വാഹനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിങ്ങര്‍ 15 സീറ്റര്‍, സ്റ്റാര്‍ബസ് 4/12 ഇലക്ട്രിക് ബസ്, സ്റ്റാര്‍ബസ് 2200, സിറ്റിറൈഡ് പ്രൈം, മാഗ്‌ന കോച്ച് എന്നിവയാണ് പാസഞ്ചര്‍ വാഹനങ്ങളുടെ ശ്രേണിയിലേക്ക് ടാറ്റ മോട്ടോഴ്‌സ് എത്തിച്ചിട്ടുള്ളത്.

Content Highlights: Tata Motors unveils 21 new commercial vehicles, across all segments

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram