നഗര ഗതാഗതത്തിനിണങ്ങുന്ന ട്രക്കുമായി ടാറ്റ മോട്ടോഴ്‌സ്; അള്‍ട്ര ടി7 നിരത്തുകളിലേക്ക്


1 min read
Read later
Print
Share

മൂന്ന് വര്‍ഷവും മൂന്ന് ലക്ഷം കിലോമീറ്റര്‍ വരെയുമുള്ള വാറണ്ടിയാണ് ടാറ്റ മോട്ടോഴ്‌സ് അള്‍ട്ര ടി7 ട്രക്കിന് നല്‍കിയിട്ടുള്ളത്.

ടാറ്റ അൾട്ര ടി7 | Photo: Tata Motors

ന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നഗര ഗതാഗതത്തിനിണങ്ങുന്ന പുതിയ ട്രക്ക് അവതരിപ്പിക്കുന്നു. ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ശ്രേണിയില്‍ അള്‍ട്ര ടി7 എന്ന മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. വലിപ്പം കുറഞ്ഞ ക്യാബിനാണ് അള്‍ട്ര ടി7 ട്രക്കിന്റെ പ്രധാന ഹൈലൈറ്റ്. നാല് ടയര്‍, ആറ് ടയര്‍ വേരിയന്റുകളില്‍ ഈ വാഹനമെത്തുന്നുണ്ട്.

പുതിയ സാങ്കേതികവിദ്യയില്‍ ഒരുങ്ങിയിട്ടുള്ള 4 എസ്.പി.സി.ആര്‍. എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 100 എച്ച്.പി.പവറും 300 എന്‍.എം.ടോര്‍ക്കുമേകും. ശക്തമായ സുരക്ഷ സംവിധാനങ്ങളും കണക്ടവിറ്റി ഫീച്ചറുകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ മെയിന്റനന്‍സ് ചെലവ് ഉറപ്പാക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് നേട്ടമാകുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്.

ക്രാഷ് ടെസ്റ്റുകളെ അതിജീവിച്ച ക്യാബിനാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം കരുത്തുറ്റ എയര്‍ ബ്രേക്കുകള്‍ ഈ വാഹനത്തില്‍ സുരക്ഷയൊരുക്കുന്നുണ്ട്. ഇ-കൊമേഴ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്.എം.സി.ജി, എല്‍.പി.ജി. സിലണ്ടര്‍ തുടങ്ങിയ വ്യവസായ മേഖലയിലുള്ളവരെ ഈ വാഹനം പ്രധാനമായും ഉദേശിച്ചിരിക്കുന്നത്.

മ്യൂസിക് സിസ്റ്റം, യു.എസ്.ബി. ഫാസ്റ്റ് ചാര്‍ജിങ്ങ് പോര്‍ട്ട്, ക്യാബിന്‍ സ്‌റ്റോറേജ് സ്‌പേസ്, ടാറ്റ മോട്ടോഴ്‌സ് കണക്ടഡ് വെഹിക്കിള്‍ സൊലൂഷന്‍ എന്നിവ ഈ വാഹനത്തില്‍ സ്റ്റാന്റേഡായി നല്‍കിയിട്ടുണ്ട്. ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലാമ്പുകളും എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പും എക്സ്റ്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

മൂന്ന് വര്‍ഷവും മൂന്ന് ലക്ഷം കിലോമീറ്റര്‍ വരെയുമുള്ള വാറണ്ടിയാണ് ടാറ്റ മോട്ടോഴ്‌സ് അള്‍ട്ര ടി7 ട്രക്കിന് നല്‍കിയിട്ടുള്ളത്. വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കുള്ള സമ്പൂര്‍ണ സേവ 2.0, ടാറ്റ സമര്‍ഥ് എന്നിവയും ഈ വാഹനത്തിന്റെ ഉപയോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്. ഓണ്‍ സൈറ്റ് സര്‍വീസ്, വാര്‍ഷിക മെയിന്റനന്‍സ് എന്നിവയും ടാറ്റ ഉറപ്പാക്കുന്നുണ്ട്.

Content Highlights: Tata Motors To Launch Ultra T7 Truck

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram