ചെറു വാണിജ്യവാഹനങ്ങളുടെ ഇലക്ട്രിക് മോഡലും നിരത്തിലെത്തിക്കാന്‍ ടാറ്റാ മോട്ടോഴ്‌സ്


1 min read
Read later
Print
Share

വൈദ്യുത വാഹനങ്ങളുടെ സാമ്പത്തികവശം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്.

പ്രതീകാത്മക ചിത്രം | Photo: Tata Motors

കാറുകള്‍ക്കും ബസുകള്‍ക്കും പുറമേ ചെറു വാണിജ്യവാഹന വിഭാഗത്തില്‍ വൈദ്യുതവാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ടാറ്റാ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നു. കമ്പനിയുടെ വാണിജ്യവാഹന വിഭാഗം പ്രസിഡന്റ് ഗിരീഷ് വോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വൈദ്യുത വാഹനങ്ങളുടെ സാമ്പത്തികവശം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ ചെറു വാണിജ്യവാഹനങ്ങളുടെ വൈദ്യുതി മോഡലുകള്‍ അവതരിപ്പിക്കുന്നത് കമ്പനി ആലോചിച്ചുവരുന്നു. ഓരോ വിഭാഗത്തിലെയും സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞായിരിക്കും മോഡലുകള്‍ തിരഞ്ഞെടുക്കുക. ഇ- കൊമേഴ്‌സ് രംഗത്തെ സാധ്യതകളും പരിഗണിക്കുന്നുണ്ട്. -അദ്ദേഹം വ്യക്തമാക്കി. കമ്പനി ഇതിനകം 200 വൈദ്യുതി ബസുകള്‍ കൈമാറിയിട്ടുണ്ട്. ഇതെല്ലാം ചേര്‍ന്ന് ഇതുവരെ 75 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിക്കഴിഞ്ഞു. ഇത് വലിയ അനുഭവമാണെന്നും അദ്ദഹം പറഞ്ഞു.

Content Highlights: Tata Motors Planning To Introduce Small Commercial Electric Vehicle

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram