15 വര്‍ഷമല്ല, ബസുകള്‍ക്ക് ഇനി 20 വര്‍ഷം നിരത്തിലോടാം


1 min read
Read later
Print
Share

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും പുതിയ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. പതിനഞ്ചുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള ബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയായി ഓടാന്‍ അനുവദിക്കില്ല.

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളുടെ കാലാവധി 15 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്തു. സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് നടപടി.

അടിക്കടിയുള്ള ഇന്ധനവിലവര്‍ധനയും മറ്റ് ചെലവുകളും മൂലം ബസ് സര്‍വീസുകള്‍ നടത്തിക്കൊണ്ടുപോകാനാവില്ലെന്നായിരുന്നു ബസുടമകളുടെ വാദം.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ ഭേദഗതികള്‍, കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള ബസ് ബോഡികോഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍, പൊതുഗതാഗതമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സ്റ്റേജ് കാര്യേജുകളുടെ കാലദൈര്‍ഘ്യം ഉയര്‍ത്താന്‍ തീരുമാനിച്ചത്.

മോട്ടോര്‍ വാഹനവകുപ്പാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും പുതിയ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. പതിനഞ്ചുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള ബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയായി ഓടാന്‍ അനുവദിക്കില്ല.

2001-ലാണ് കേരളത്തില്‍ ബസുകളുടെ കാലപ്പഴക്കം 15 വര്‍ഷമായി നിശ്ചയിച്ച് ഉത്തരവിറക്കിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്കു മാത്രമേ നിലവിലുള്ള പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ബസുകള്‍ ഓടാന്‍ പെര്‍മിറ്റ് നല്‍കുകയുള്ളൂ.

അതിനുശേഷം വൈദ്യുതിയോ ദ്രവീകൃത പ്രകൃതിവാതകമോ (എല്‍.എന്‍.ജി.) സമ്മര്‍ദ്ദിത പ്രകൃതിവാതകമോ (സി.എന്‍.ജി.) ഉപയോഗിക്കുന്ന വാഹനങ്ങളെ മാത്രമേ സര്‍വീസ് നടത്താന്‍ അനുവദിക്കൂ. നിലവിലുള്ള വാഹനങ്ങള്‍ ഇത്തരം ഇന്ധനം ഉപയോഗിക്കാവുന്ന വിധത്തില്‍ മാറ്റം വരുത്തേണ്ടിവരും.

Content Highlights: Kerala Bus Permit Validity Extended Up to 20 Years

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram