ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതിയുടെ മേധാവിത്വം കൂടുതല്‍ ശക്തമാക്കുന്നതിനായി എത്തുന്ന പുതുതലമുറ വാഗണ്‍ ആറിന് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കരുത്ത് പകരും. LXi,VXi വേരിയന്റുകള്‍ക്ക് പുറമെ, പുതുതായെത്തുന്ന ZXi-യിലാണ് 1.2 ലിറ്റര്‍ എന്‍ജിന്‍ നല്‍കുന്നത്.
1.2 ലിറ്റര്‍ എന്‍ജിനില്‍ ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് ഒരുക്കുന്നുണ്ട്. ഓട്ടോമാറ്റിക് മോഡല്‍ ZXi AGS എന്നായിരിക്കും അറിയപ്പെടുക. എന്നാല്‍, മുമ്പുണ്ടായിരുന്ന LXi, VXi വേരിയന്റുകള്‍ക്ക് 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിനായിരിക്കും കരുത്തേകുക.
ടോള്‍-ബോയി ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനിലാണ് പുതിയ വാഗണ്‍ ആര്‍ എത്തുന്നത്. റെഗുലര്‍ വാഗണ്‍ ആറില്‍ നല്‍കിയിട്ടുള്ള ഡിസൈനും പ്ലാറ്റ്‌ഫോമുമായിരിക്കും ZXi വേരിയന്റിലും നല്‍കുന്നത്.
മുന്‍ മോഡലില്‍ നിന്ന് എക്സ്റ്റീരിയറില്‍ ഗ്രില്ലിലും ഹെഡ്‌ലൈറ്റിനുമാണ് പ്രധാന മാറ്റം. ഇതിന് പുറമെ, പുതുതായി ഡിസൈന്‍ ചെയ്ത ബമ്പറുകളാണ് മുന്നിലും പിന്നിലും നല്‍കിയിട്ടുള്ളത്. വീല്‍ ആര്‍ച്ചും കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.
ഹാച്ച്ബാക്കുകളില്‍ കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യുന്ന വാഹനമാണ് വാഗണ്‍ആര്‍. എന്നാല്‍ പുതുതായെത്തുന്ന വാഗണ്‍ആറിന്റെ ഇന്റീരിയറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കുന്നുണ്ട്.
1.2 ലിറ്റര്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത് സംബന്ധിച്ച വിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. LXi, VXi മോഡലുകളില്‍ നല്‍കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിന്‍ 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകും.
Content Highlights: WagonR to get 1.2L engine on ZXi variant