ഫോക്സ്‌വാഗണ്‍ ടിഗ്വാന്‍ വലുതാകുന്നു; ഏഴ് സീറ്റ് മോഡല്‍ വൈകാതെയെത്തും


1 min read
Read later
Print
Share

മോഡുലാര്‍ ട്രാന്‍സ്വേര്‍സ് മെട്രിക് (MQB) പ്ലാറ്റ്‌ഫോമാണ് റെഗുലര്‍ ടിഗ്വാന് അടിസ്ഥാനമൊരുക്കുന്നത്.

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ ഫോക്‌സ്‌വാഗണ്‍ എത്തിച്ചിട്ടുള്ള മോഡലാണ് ടിഗ്വാന്‍. അഞ്ച് സീറ്റ് വേരിയന്റായി ഇന്ത്യയിലെത്തിയ ഈ വാഹനത്തിന്റെ സെവന്‍ സീറ്റര്‍ മോഡലും ഇന്ത്യയിലേക്ക് എത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2017-ലാണ് ടിഗ്വാന്‍ ഇന്ത്യയിലെത്തിയത്.

സീറ്റിങ്ങുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും വിലയില്‍ കാര്യമായ മാറ്റം വരുത്തില്ലെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിട്ടുള്ളത്. വില നിയന്ത്രിക്കുന്നതിനായി ടു വീല്‍ ഡ്രൈവ് മോഡിലായിരിക്കും ഈ വാഹനം എത്തിക്കുകയെന്നും സൂചനയുണ്ട്.

ഫോക്‌സ്‌വാഗന്റെ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ നിര്‍മാണ ശാലയില്‍ നിന്ന് അസംബിള്‍ ചെയ്തായിരിക്കും ഈ വാഹനം നിരത്തിലെത്തുക. റെഗുലര്‍ ടിഗ്വാനെക്കാളും 226 എംഎം നീളവും 110 എംഎം വീല്‍ബേസും ഈ വാഹനത്തിന് കൂടുതലുണ്ടാവും.

മോഡുലാര്‍ ട്രാന്‍സ്വേര്‍സ് മെട്രിക് (MQB) പ്ലാറ്റ്‌ഫോമാണ് റെഗുലര്‍ ടിഗ്വാന് അടിസ്ഥാനമൊരുക്കുന്നത്. ഏഴ് സീറ്റ് വേരിയന്റിലേക്ക് വരുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമോയെന്ന കാര്യം ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തിയിട്ടില്ല.

സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ 7 എയര്‍ബാഗ്, സിറ്റി എമര്‍ജന്‍സി ബ്രേക്കിങ്, പെഡസ്ട്രിയല്‍ മോണിറ്ററിങ്, ഓട്ടോമാറ്റിക് പോസ്റ്റ്-കൊളിഷന്‍ ബ്രേക്കിങ് സിസ്റ്റം, ലൈന്‍ അസിസ്റ്റ് സിസ്റ്റം, പ്രീ-ക്രാഷ് പ്രോആക്ടീവ് പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ടിഗ്വാനില്‍ ഒരുക്കിയിരുന്നു.

1.4 ലിറ്റര്‍, 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളിലാണ് വിദേശ നിരത്തില്‍ ഏഴ് സീറ്റര്‍ ടിഗ്വാന്‍ എത്തുന്നത്. എന്നാല്‍, ഇന്ത്യയില്‍ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലായിരിക്കും ഈ വാഹനം എത്തിക്കുകയെന്നാണ് സൂചനകള്‍.

Content Highlights: Volkswagen Tiguan AllSpace 7-seater SUV Launching this year

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram