ഇന്നോവ ക്രിസ്റ്റ ടൂറിങ് സ്‌പോര്‍ട്ട്‌ മേയ് നാലിനെത്തും


ഉയര്‍ന്ന വകഭേദമായ ZX പതിപ്പില്‍ മാത്രമാണ് ടൂറിങ്‌ സ്‌പോര്‍ട്ട്‌ ലഭ്യമാകുക.

ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എംപിവി മോഡല്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് പുതിയ സ്പെഷ്യല്‍ പതിപ്പ് 'ടൂറിങ് സ്‌പോര്‍ട്ട്‌' മേയ് 4-ന് ഇന്ത്യയില്‍ പുറത്തിറക്കും. മള്‍ട്ടി പര്‍പ്പസ് വാഹന ശ്രേണിയില്‍ നിലവില്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വെഞ്ച്വറര്‍ പതിപ്പാണ് ടൂറിങ് സ്പോര്‍ട്ടായി ഇങ്ങോട്ടെത്തുന്നത്. ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ടൂറിങ് സ്‌പോര്‍ട്ട്‌ സ്‌പെഷ്യല്‍ പതിപ്പിന് രൂപത്തില്‍ മാത്രമായിരിക്കും മാറ്റങ്ങളുണ്ടാകുക.

കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്‍കാന്‍ ബമ്പറിലും വീല്‍ ആര്‍ച്ചിലും ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിങ് നല്‍കി. പ്രീമിയം ലുക്ക് വര്‍ധിപ്പിക്കാന്‍ പുറം മോഡിയില്‍ പല ഇടങ്ങളിലും ക്രോം ഫിനിഷിങ് നല്‍കിയിട്ടുണ്ട്. പൂര്‍ണമായും റെഡ് വൈന്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍. 17 ഇഞ്ച് ടയറുകള്‍ക്ക് പകരം 16 ഇഞ്ച് ബ്ലാക്ക് അലോയി വീലുകളാണ് ടൂറിങ് സ്പോര്‍ട്ടിനെ മുന്നോട്ടു നയിക്കുക. ഉയര്‍ന്ന വകഭേദമായ ZX പതിപ്പില്‍ മാത്രമാണ് ടൂറങ് സ്‌പോര്‍ട്ട് ലഭ്യമാകുക. എന്നാല്‍ 6 സീറ്ററില്‍ വാഹനം ലഭ്യമാകും.

മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ യാതൊരു മാറ്റവുമില്ല. എന്നാല്‍ മള്‍ട്ടിപ്പിള്‍ എഞ്ചിന്‍ ഓപ്ഷന്‍ നല്‍കുമോയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 2.4 ലിറ്റര്‍-2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് നിലവില്‍ ക്രിസ്റ്റയ്ക്ക് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ടൂറിങ് സ്പോര്‍ട്ട് ലഭ്യമാകും. ഏകദേശം 22 ലക്ഷത്തിനുള്ളിലാകും ടൂറിങ് സ്‌പോര്‍ടിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. നിലവില്‍ എംവിപി ശ്രേണിയില്‍ ക്രിസ്റ്റ ബഹുദൂരം മുന്നിലാണ്. ഹെക്‌സയുമായി ടാറ്റ അടുത്തിടെ മത്സരത്തിനെത്തിയെങ്കിലും ക്രിസ്റ്റയെ മറികടക്കാന്‍ സാധിച്ചിരുന്നില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram