ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ നിരത്തിലെത്താനൊരുങ്ങുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഗ്ലാന്‍സയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ കുടുങ്ങി. മാരുതി ബലേനൊയുടെ രൂപത്തില്‍ ലോഗോയും പേരും മാത്രം മാറിയാണ് ഗ്ലാന്‍സ എത്തിയിരിക്കുന്നത്.
രണ്ടാംതലമുറ ബലേനൊയുടെ രൂപം കടമെടുത്ത വാഹനമാണ് ടൊയോട്ടയുടെ ഗ്ലാന്‍സ. ബലേനൊയുടെ ബ്ലാക്ക് റേഡിയേറ്റര്‍ ഗ്രില്ലിന് പകരം ക്രോമിയം ഫിനീഷ് ഗ്രില്ലും അതിന് മധ്യത്തില്‍ നല്‍കിയിട്ടുള്ള ടൊയോട്ടയുടെ ലോഗോയുമാണ് മുന്നിലെ മാറ്റം.
അതേസമയം, വലിയ എയര്‍ഡാമും സ്പോര്‍ട്ടി ബമ്പറും നീളമേറിയ ഡ്യുവല്‍ ബീം ഹെഡ്ലാമ്പും, എല്‍ഇഡി ഡിആര്‍എല്ലും, ഉള്‍വലിഞ്ഞ് സ്ഥാനമുറപ്പിച്ചിരിക്കുന്ന ഫോഗ്‌ലാമ്പുമാണ് ഗ്ലാന്‍സയുടെ മുന്‍വശത്തെ അലങ്കരിക്കുന്നത്.
ടെയില്‍ ഗേറ്റിന്റെ മധ്യഭാഗത്ത് ടൊയോട്ടയുടെ ലോഗോയും ഇടത് സൈഡില്‍ ഗ്ലാന്‍സ ബാഡ്ജിങ്ങും വലത് വശത്ത് വേരിയന്റും മാര്‍ക്ക് ചെയ്തിരിക്കുന്നതാണ് പിന്നിലെ മാറ്റം. ടെയ്ല്‍ ലാമ്പ്, ഹാച്ച് ഡോറിലെ ക്രോമിയം സ്ട്രിപ്പ് എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്.
അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് എന്നിവയാണ് സുരക്ഷ ഒരുക്കുന്നുണ്ട്.
പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരുക്കും ഗ്ലാന്‍സ പുറത്തിറക്കുക. 83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കെ-സീരിയസ് എന്‍ജിനിലും 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോല്‍ എന്‍ജിനിലും ഈ വാഹനം എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകളും ഇതില്‍ നല്‍കും.
മാരുതി ബലേനൊ, ഹ്യുണ്ടായി ഐ20, ഹോണ്ട ജാസ് എന്നീ വാഹനങ്ങളായിരിക്കും ടൊയോട്ട ഗ്ലാന്‍സയുടെ പ്രധാന എതിരാളികള്‍.
Content Highlights: Toyota Glanza Spotted For The First Time