ടൊയോട്ട ഗ്ലാന്‍സയുടെ വില കുറഞ്ഞ പുതിയ ബേസ് മോഡല്‍ എത്തി, ഗ്ലാന്‍സ് G MT


മില്‍ഡ് ഹൈബ്രിഡ് സംവിധാനമില്ലാതെ ഗ്ലാന്‍സ ജി മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ് ടൊയോട്ട വിപണിയിലെത്തിച്ചത്‌

പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സയ്ക്ക് പുതിയ എന്‍ട്രി ലെവല്‍ വകഭേദം ടൊയോട്ട പുറത്തിറക്കി. മില്‍ഡ് ഹൈബ്രിഡ് സംവിധാനമില്ലാതെ ഗ്ലാന്‍സ ജി മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ് പുതുതായി ടൊയോട്ട വിപണിയിലെത്തിച്ചത്‌. 6.97 ലക്ഷം രൂപയാണ് പുതിയ ബേസ് മോഡലിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. നേരത്തെയുള്ള G MT (മില്‍ഡ് ഹൈബ്രിഡ്) ബേസ് മോഡലിന് 7.28 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ഇതിന് പുറമേ V MT, G CVT, V CVT എന്നീ വകഭേദങ്ങളാണ് ഗ്ലാന്‍സയ്ക്കുള്ളത്.

സുസുക്കി ടൊയോട്ട പരസ്പര സഹകരണത്തിന്റെ ഭാഗമായി മാരുതി സുസുക്കി ബലേനോയുടെ റീ ബാഡ്ജ്ഡ് മോഡലാണ് ടൊയോട്ട ഗ്ലാന്‍സ. രൂപത്തില്‍ ബലേനോയ്ക്ക് സമാനമാണ് ഗ്ലാന്‍സ ഹാച്ച്ബാക്ക്. അതേസമയം പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ഗ്ലാന്‍സയ്ക്കുള്ളത്. മില്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകും. മില്‍ഡ് ഹൈബ്രിഡ് സംവിധാനമില്ലാത്ത 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡ് മാനുവല്‍, സിവിടിയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍സ്.

Content Highlights; Toyota Galnza G MT more affordable variant launched

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram