ടാറ്റയുടെ തലവര മാറ്റാന്‍ നെക്‌സോണ്‍ എസ്.യു.വി അവതരിച്ചു


ടിയാഗോ, ടിഗോര്‍, ഹെക്‌സ് എന്നിവയിക്ക് ശേഷം ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നാലാമത്തെ മോഡലാണ് നെക്‌സോണ്‍.

റെ പ്രതീക്ഷയോടെ ടാറ്റ കുടുംബത്തില്‍ നിന്ന് പുറത്തിറങ്ങുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലാണ് നെക്‌സോണ്‍. ഈ വര്‍ഷത്തെ ദീപാവലി ഉത്സവ സീസണില്‍ നിരത്തിലെത്തുന്ന നെക്‌സോണിന്റെ ആദ്യ യൂണിറ്റ് ഔദ്യോഗികമായി കമ്പനി അവതരിപ്പിച്ചു. ടാറ്റയുടെ രഞ്ജഗോവന്‍ നിര്‍മാണ കേന്ദ്രത്തിലാണ് നെക്‌സോണ്‍ എസ്.യു.വി വരവറിയിച്ചത്. ടാറ്റ നിരയില്‍ പുറത്തിറങ്ങുന്ന ആദ്യ സബ്-ഫോര്‍ മീറ്റര്‍ എസ്.യു.വിയാണിവന്‍.

ടിയാഗോ, ടിഗോര്‍, ഹെക്‌സ് എന്നിവയിക്ക് ശേഷം ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നാലാമത്തെ മോഡലാണ് നെക്‌സോണ്‍. വിപണിയില്‍ ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്‌പോര്‍ട് എന്നിവയാണ് നെക്‌സോണിന്റെ എതിരാളികള്‍. പെട്രോള്‍-ഡീസല്‍ എഞ്ചിനില്‍ വാഹനം പുറത്തിറങ്ങും.

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ 5000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 2000-4000 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എഞ്ചിന്‍ 3750 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1500-2750 ആര്‍പിഎമ്മില്‍ 260 എന്‍എം ടോര്‍ക്കും നല്‍കും. രണ്ടിലും 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

റേഞ്ച് റോവര്‍ ഇവോക്കിന്റെ ചില ഡിസൈന്‍ പ്രിന്‍സിപ്പിള്‍ നെക്‌സോണില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. അതിനാല്‍തന്നെ കണ്ടുമടുത്ത് പതിവ് ടാറ്റ മുഖഛായ നെക്‌സോണില്‍ പ്രകടമല്ല. എസ്.യു.വികള്‍ക്ക് അനിവാര്യമായ സ്‌പോര്‍ട്ടി രൂപം ആവോളം കൈവശപ്പെടുത്താന്‍ നെക്‌സോണിന് സാധിച്ചു.

ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലിന്റെ തനിപര്‍പ്പാണ് നെക്‌സോണ്‍. എക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ മൂന്നു ഡ്രൈവിങ് മോഡില്‍ ഈ സബ്-ഫോര്‍ മീറ്റര്‍ എസ്.യു.വി നിയന്ത്രിക്കാം. രാജ്യത്തെ എല്ലാ ടാറ്റ ഷോറൂമുകളിലേക്കും ഘട്ടംഘട്ടമായി നെക്‌സോണ്‍ യൂണിറ്റെത്തും. അധികം വൈകാതെ വാഹനത്തിന്റെ പ്രീ-ബുക്കിങ് ആരംഭിക്കുമെന്നും കമ്പനി സൂചന നല്‍കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram