To advertise here, Contact Us



ടാറ്റയുടെ 45X പെട്രോള്‍ മോഡല്‍ എത്തുന്നത് മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനില്‍


1 min read
Read later
Print
Share

ബിഎസ്-6 നിലവാരത്തിലുള്ള 1.2 റെവോട്രോണ്‍ എന്‍ജിനൊപ്പം 48 വോള്‍ട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും ഈ വാഹനത്തില്‍ ഒരുക്കും.

ന്ത്യന്‍ നിരത്തില്‍ വിലസുന്ന എല്ലാ പ്രീമിയം ഹാച്ച്ബാക്കുകളെയും ഒതുക്കുകയാണ് ടാറ്റയുടെ 45X ഹാച്ച്ബാക്കിന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ ശ്രേണിയില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിലാണ് ഈ വാഹനം എത്തുന്നത്.

To advertise here, Contact Us

45X-ന്റെ പെട്രോള്‍ വേരിയന്റിലാണ്‌ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഒരുക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് ഹൈബ്രിഡ് സംവിധാനവും നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും ഈ വാഹനം അവതരിപ്പിക്കുന്നുണ്ട്.

ബിഎസ്-6 നിലവാരത്തിലുള്ള 1.2 റെവോട്രോണ്‍ എന്‍ജിനൊപ്പം 48 വോള്‍ട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും ഈ വാഹനത്തില്‍ ഒരുക്കും. ഉയര്‍ന്ന ആക്സിലറേഷന്‍ സമയത്ത് ഇലക്ട്രിക് മോട്ടോറായിരിക്കും വാഹനത്തിന് കരുത്ത് പകരുന്നത്.

ഈ വര്‍ഷം പകുതിയോടെ ഈ വാഹനം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമായാല്‍ ഇന്ത്യയില്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനിലുള്ള ഹാച്ച്ബാക്ക് എന്ന അംഗീകാരം ടാറ്റയുടെ 45X സ്വന്തമാകും.

ഒട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സില്‍ 1.2 ലിറ്റര്‍ റെവട്രോള്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്‍ജിനിലുമായിരിക്കും 45X എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 110 ബിഎച്ച്പി പവറും 170 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 110 ബിഎച്ച്പി പവറും 208 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

ഇന്ത്യന്‍ നിരത്തിലെ ഹാച്ച്ബാക്ക് താരങ്ങളായ മാരുതി ബലേനൊ, ഹ്യുണ്ടായി എലൈറ്റ് ഐ20, ഹോണ്ട ജാസ് എന്നീ വാഹനങ്ങളോട് ഏറ്റുമുട്ടാനാണ് പുത്തന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടെ ടാറ്റ 45X എത്തുന്നത്.

Content Highlights; Tata 45X to feature mild-hybrid tech in only petrol

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

അത്യാഡംബരത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; റോള്‍സ് റോയ്‌സ് ഫാന്റം VIII ഇന്ത്യയില്‍

Feb 23, 2018


mathrubhumi

1 min

റെനോ ട്രൈബര്‍ എംപിവിയുടെ ബുക്കിങ് തുടങ്ങി; ഈ മാസം 28-ന് നിരത്തിലെത്തും

Aug 17, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us