മാരുതിയുടെ ജിംനിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഏതൊരാളുടെയും മനസില്‍ തെളിയുന്നത്. വളരെ ക്യൂട്ടായ ഒരു എസ്‌യുവിയുടെ രൂപമാണ്. എന്നാല്‍, ട്രക്കുകളുടെ ടയറുകളും പരുക്കന്‍ ഭാവവുമുള്ള ഒരു ജിംനിയെ കുറിച്ച് സങ്കല്‍പ്പിക്കാനാകുമോ...?
എന്നാല്‍, ഇപ്പോള്‍ നടക്കുന്ന ടോക്കിയ ഓട്ടോ സലൂണില്‍ പ്രദര്‍ശിപ്പിച്ച ജിംനി ട്രക്കിനെ പോലും വെല്ലുന്ന ഡിസൈനിലുള്ളതാണ്. മോണ്‍സ്റ്റര്‍ ട്രക്ക് കണ്‍സെപ്റ്റില്‍ പുറത്തിറക്കിയിട്ടുള്ള ഈ വാഹനം ജിംനി സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുന്നവയാണ്.
നിസാന്റെ ആര്‍-31 സ്‌കൈ ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ജിംനി മോണ്‍സ്റ്റര്‍ ട്രക്ക് നിര്‍മിച്ചിരിക്കുന്നത്. 42 ഇഞ്ച് സൂപ്പര്‍ സൈസ്ഡ് ടയര്‍, ഡെഡ്‌ലോക്ക് വീലുകള്‍, കരുത്തേറിയ മെറ്റല്‍ സസ്‌പെന്‍ഷന്‍, ഫ്‌ളാഷി കളര്‍ സ്‌കീം എന്നിവ നല്‍കിയാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളത്.
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സാധാരണ ജിംനി നിരത്തിലെത്തുന്നത്. 64 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കുമേകുന്ന658 സിസി മൂന്ന് സിലണ്ടര്‍ എന്‍ജിനും 100 ബിഎച്ച്പി പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ നാല് സിലണ്ടര്‍ എന്‍ജിനുമാണിവ.
ഓഫ് റോഡ് റേസുകള്‍ക്ക് കൂടുതല്‍ ഇണങ്ങുന്ന വാഹനമാണ് ജിംനി. അതുകൊണ്ട് തന്നെ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ഫോര്‍ വീല്‍ ഡ്രൈവുമായാണ് ഈ വാഹനം പുറത്തിറക്കിയിട്ടുള്ളത്.
Content Highlights: Suzuki Jimny Monster Truck Showcased Tokyo Auto Salon