മൂന്നുലക്ഷം രൂപയില്‍ സോളാര്‍ സ്‌പോര്‍ട്‌സ് കാര്‍; ഫുള്‍ ചാര്‍ജുചെയ്താല്‍ മൂന്ന്‌ മണിക്കൂര്‍ ഓടിക്കാം


1 min read
Read later
Print
Share

ഓട്ടോമൊബൈല്‍ ക്ലബ്ബ് 'ടീം ജാഗ്ലിയോണി'ന്റെ നേതൃത്വത്തില്‍ രണ്ടുമാസംകൊണ്ടാണ് കാറിന്റെ നിര്‍മാണം പൂര്‍ത്തിയായത്.

ഞ്ചേരി ഏറനാട് നോളജ്സിറ്റിയില്‍ ഉഗ്രനൊരു സോളാര്‍ കാറുണ്ട്. ഇറക്കുമതി ചെയ്തതല്ല, കാമ്പസിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചതാണ് ഈ സ്റ്റുഡന്റ്സ് ഫോര്‍മുലവണ്‍ കാര്‍.

ഓട്ടോമൊബൈല്‍ ക്ലബ്ബ് 'ടീം ജാഗ്ലിയോണി'ന്റെ നേതൃത്വത്തില്‍ രണ്ടുമാസംകൊണ്ടാണ് കാറിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഫുള്‍ ചാര്‍ജില്‍ മൂന്നുമണിക്കൂറിലധികം കാര്‍ പ്രവര്‍ത്തിക്കാനാകുമെന്നതാണ് സവിശേഷത. മണിക്കൂറില്‍ 50 കിലോമീറ്ററാണ് വേഗം. ലിഥിയം അയണ്‍ ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്.

ആധുനിക സുരക്ഷാസംവിധാനങ്ങളായ ഫൈവ് ഡോട്ട് സീറ്റ് ബെല്‍റ്റും കില്‍ സ്വിച്ചുകളും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഡിസൈന്‍, ഫാബ്രിക്കേഷന്‍, ടെസ്റ്റിങ് തുടങ്ങിയവയെല്ലാം വിദ്യാര്‍ഥികളാണ് പൂര്‍ത്തിയാക്കിയത്. മൂന്നരലക്ഷം രൂപയാണ് ചെലവായത്.

കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ ദേശീയ സോളാര്‍ കാര്‍ മത്സരത്തില്‍ മികച്ച ടീം, മികച്ച ടീം ലീഡര്‍, മികച്ച അധ്യാപക അവാര്‍ഡുകള്‍ 'ടീം ജാഗ്ലിയോണ്‍' സ്വന്തമാക്കി. ദേശീയതലത്തില്‍ നിരവധി ടീമുകള്‍ പങ്കെടുത്തതില്‍ ആദ്യ 15-ല്‍ ഉള്‍പ്പെട്ട കേരളത്തിലെ രണ്ടു കോളേജുകളില്‍ ഒരെണ്ണം ഏറനാട് നോളജ്സിറ്റി ടെക്നിക്കല്‍ കാമ്പസാണ്.

മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ മൊബിന്‍ എം. മാത്യു, ദില്‍ഷാദ് എന്നിവരുടെ മേല്‍നോട്ടവും മുപ്പത്തഞ്ചിലധികം വിദ്യാര്‍ഥികളുടെ പരിശ്രമവുമാണ് സ്റ്റുഡന്റ് ഫോര്‍മുല വണ്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്.

കാറിന്റെ ഉദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. ഏറനാട് നോളജ്സിറ്റി ഡയറക്ടര്‍ അഡ്വ. ശിഹാബ് മേച്ചേരി അധ്യക്ഷനായി. മുജീബ് റഹ്മാന്‍ കുരിക്കള്‍, എം. വീരാന്‍കുട്ടി ഹാജി, മൊബിന്‍ എം. മാത്യു എന്നിവര്‍ സംസാരിച്ചു.

Content Highlights: Solar Powered Formula One Car; Designed By Engineering Students

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram