ഗ്ലാന്‍സയ്ക്ക് പിന്നാലെ ടൊയോട്ട ബ്രാന്‍ഡില്‍ ബ്രെസയും സിയാസും എര്‍ട്ടിഗയും...


ടൊയോട്ടയും സുസുക്കിയും ഒന്നിച്ച് ഒരു പുതിയ സി സെഗ്മെന്റ് എംപിവി മോഡലും പുറത്തിറക്കും.

സുസുക്കി-ടൊയോട്ട സഹകരണത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ ആദ്യ മോഡലാണ് പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സ. മാരുതി സുസുക്കി ബലേനോയുടെ റീബാഡ്ജ്ഡ് മോഡലായ ഗ്ലാന്‍സയ്ക്ക് ഇതിനോടകം വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബലേനോയ്ക്ക് പുറമേ സുസുക്കിയുടെ വിറ്റാര ബ്രെസ, സിയാസ്, എര്‍ട്ടിഗ എന്നീ മോഡലുകളും റീബാഡ്ജിലൂടെ അധികം വൈകാതെ ടൊയോട്ട പുറത്തിറക്കുന്നുണ്ട്.

മുന്‍ഭാഗത്തെ ഗ്രില്‍ ഒഴിച്ചുനിര്‍ത്തിയാല്‍ രൂപത്തില്‍ ഗ്ലാന്‍സയും ബലേനോയും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. എന്നാല്‍ വിറ്റാര ബ്രെസ എസ്.യു.വി, സിയാസ് സെഡാന്‍, എര്‍ട്ടിഗ എംപിവി എന്നിവയുടെ റീബാഡ്ജ് പതിപ്പുകളില്‍ ടൊയോട്ട പ്രകടമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് സൂചന.

ബ്രെസയില്‍ നിന്ന് ഡിസൈനില്‍ വ്യത്യസ്തമായ ഭാവം റീബാഡ്ജ് പതിപ്പിനുണ്ടാകും. പുതിയ ഗ്രില്‍, പുതിയ ബംമ്പര്‍, നൂതന ഇന്റീരിയര്‍, പുതിയ ടെയില്‍ഗേറ്റ് ഡിസൈന്‍, പുതിയ വീല്‍ എന്നിങ്ങനെ നീളും മാറ്റങ്ങള്‍. ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി മില്‍ഡ് ഹൈബ്രിഡിനൊപ്പം 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിലുണ്ടാവുക. റീബാഡ്ജ് ബ്രെസ 2020ലാണ് വിപണിയിലെത്തുക.

സിയാസ്, എര്‍ട്ടിഗ എന്നിവയുടെ ടൊയോട്ട മോഡലുകള്‍ എപ്പോള്‍ പുറത്തിറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. 2021-22 കാലയളവില്‍ ഇവ വിപണിയിലെത്തിയേക്കും. വാഹനത്തിനുള്ളിലും പുറത്തും ബ്രെസയില്‍ വരുത്തിയതിന് സമാനമായ മാറ്റങ്ങള്‍ ഈ രണ്ട് മോഡലുകളിലും ഉള്‍പ്പെടുത്തും. ഇതിനൊപ്പം ടൊയോട്ടയും സുസുക്കിയും ഒന്നിച്ച് ഒരു പുതിയ സി സെഗ്മെന്റ് എംപിവി മോഡലും പുറത്തിറക്കും. മാരുതി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയ്ക്ക് ഇടയിലായി വരുന്നതായിരിക്കും ഈ എംപിവി മോഡല്‍.

Source; Indiacarnews, Financialexpress

Content Highlights; Rebadged suzuki cars, suzuki toyota alliance, rebadged ertiga, rebadged brezza, rebadged ciaz, toytoa glanza

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram