ഒരു യഥാര്‍ഥ കാറിന്റെ വിലയുടെ എത്രയോ ഇരട്ടി മുടക്കി മോഡല്‍ നിര്‍മിക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. അതും ഒരു സ്‌കെയില്‍ മോഡല്‍. എന്നാല്‍, സംഭവം സത്യമാണ്. റസ്സല്‍ ലോഡ് എന്നയാള്‍ ഫോര്‍ഡ് എസ്‌കോട്ട് എന്ന കാറിന്റെ സ്‌കെയില്‍ മോഡല്‍ നിര്‍മിക്കാനായി ചെലവാക്കിയത് ഏഴ് കോടി രൂപയാണ്.
ഈ മോഡല്‍ കാറിന്റെ നിര്‍മാണത്തില്‍ മറ്റൊരു കൗതുകം കൂടിയുണ്ട്. 25 വര്‍ഷം നീളുന്ന അധ്വാനത്തിലൂടെയാണ് റസ്സല്‍ ഈ സ്‌കെയില്‍ മോഡല്‍ എസ്‌കോട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആയിരക്കണക്കിന് മണിക്കൂറുകളാണ് ഈ വാഹനം നിര്‍മിക്കാന്‍ അദ്ദേഹം ചെലവഴിച്ചത്.
ഇനി ഏഴു കോടിയുടെ കാര്യത്തിലേക്ക് വരാം. ലോകത്തിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ളതും മികച്ചതുമായ രത്‌നങ്ങളും സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് റസ്സലിന്റെ സ്‌കെയില്‍ മോഡല്‍ ഫോര്‍ഡ് എസ്‌കോട്ട് ഒരുങ്ങിയിരിക്കുന്നത്. ഏറ്റവും നല്ല വസ്തുകള്‍ക്കായുള്ള കാത്തിരിപ്പാണ് 25 വര്‍ഷം നീളാന്‍ കാരണവും.
ഫോര്‍ഡ് എസ്‌കോട്ടാണ് തനിക്ക് ഏറെ ഇഷ്ടമുള്ള വാഹനമെന്നാണ് റസ്സല്‍ ലോഡ് അഭിപ്രായപ്പെടുന്നത്. അതുകൊണ്ടാണ് ഈ വാഹനത്തിന്റെ തന്നെ സ്‌കെയില്‍ മോഡല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്.
സ്വന്തമായി 55 ഫോര്‍ഡ് എസ്‌കോട്ടാണ് റസ്സല്‍ ലോഡിനുള്ളത്. അതേസമയം, 1970-ല്‍ അറി വാറ്റ്‌നെന്‍ ഉപയോഗിച്ചിരുന്ന ഫോര്‍ഡ് എം2കെ എസ്‌കോര്‍ട്ടാണ് അദ്ദേഹം നിര്‍മിച്ചത്. മൂന്ന് വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.
വെള്ളിയിലാണ് കാറിന്റെ ബോഡി ഒരുക്കിയിരിക്കുന്നത്. ബ്രേക്ക്, സ്‌പോയിലര്‍, ബോണറ്റ്, വീല്‍ എന്നിവ 18 കാരറ്റ് സ്വര്‍ണത്തിലും മുന്നിലെ ഗ്രില്ല് 18 കാരറ്റ് വൈറ്റ് ഗോര്‍ഡിലും ഹെഡ്‌ലൈറ്റ്, ടെയ്ല്‍ലൈറ്റ് എന്നിവ രത്‌നത്തിലുമാണ് തീര്‍ത്തിരിക്കുന്നത്.
മൊത്തം നിര്‍മാണത്തിന് 7.03 കോടി രൂപയാണ് അദ്ദേഹത്തിന് ചെലവായത്. അതേസമയം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി ഈ മോഡല്‍ ലേലത്തിന് വയ്ക്കാനൊരുങ്ങുകയാണ് അദ്ദേഹം.
Content Highlights: One-Off Ford Escort Scale Model That Costs More Than ₹7 Crore