മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 (ഭാരത് സ്‌റ്റേജ് 6) നിലവാരത്തിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ പുതിയ വാഗണ്‍ ആര്‍ മാരുതി സുസുക്കി പുറത്തിറക്കി. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ബിഎസ് 6 എന്‍ജിന്‍ നിര്‍ബന്ധമാണ്, ഇതിന് മുന്നോടിയായാണ് 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ബിഎസ് 6 നിലവാരത്തിലേക്ക് മാരുതി ഉയര്‍ത്തിയത്. മൂന്നാംതലമുറ വാഗണ്‍ ആറിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നേരത്തെതന്നെ മാരുതി ബിഎസ് 6ലേക്ക് മാറ്റിയിരുന്നു.
4.42 ലക്ഷം രൂപ മുതല്‍ 5.41 ലക്ഷം വരെയാണ് പുതിയ ബിഎസ് 6 പെട്രോള്‍ എന്‍ജിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ബിഎസ് 4 മോഡലിനെക്കാള്‍ അല്‍പം വില കൂടുതലാണിത്. എന്‍ജിന്‍ നിലവാരം മാറിയതൊഴിച്ചാല്‍ എന്‍ജിന്‍ കരുത്തിലും വാഗണ്‍ ആറിന്റെ രൂപത്തിലും ഫീച്ചേഴ്‌സിലും മാറ്റമൊന്നുമില്ല. അതേസമയം മൈലേജ് അല്‍പം കുറഞ്ഞിട്ടുണ്ട് (0.71 കിലോമീറ്റര്‍). 21.79 കിലോമീറ്റര്‍ മൈലേജാണ് പുതിയ 1.0 ലിറ്റര്‍ ബിഎസ് 6 പെട്രോളില്‍ ലഭിക്കുക.
998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 68 എച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.
Content Highlights; new wagon r 1.0 litre bs 6 petrol launched in india
Share this Article
Related Topics