ഹാരിയറിനോടും കോംപസിനോടും മത്സരിക്കാന്‍ എംജി ഹെക്ടര്‍ നാളെ അവതരിക്കും


2 min read
Read later
Print
Share

രാജ്യത്തെ പ്രധാനപ്പെട്ട 50 സിറ്റികളിലായി 65 ഡീലര്‍ഷിപ്പുകള്‍ വഴിയാണ് തുടക്കത്തില്‍ എംജി മോട്ടോഴ്‌സിന്റെ പ്രവര്‍ത്തനം.

കാത്തിരിപ്പിനൊടുവില്‍ ചൈനീസ് വാഹന നിര്‍മാതാക്കളായ SAIC ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗരേജസ്) നാളെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. മിഡ് സൈഡ് എസ്.യു.വി മോഡലായ ഹെക്ടര്‍ പുറത്തിറക്കിയാണ് എംജിയുടെ അരങ്ങേറ്റം. ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ് എന്നിവ മത്സരിക്കുന്ന സെഗ്‌മെന്റിലേക്കാണ് ഹെക്ടര്‍ കടുന്നുവരുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട 50 സിറ്റികളിലായി 65 ഡീലര്‍ഷിപ്പുകള്‍ വഴിയാണ് തുടക്കത്തില്‍ എംജി മോട്ടോഴ്‌സിന്റെ പ്രവര്‍ത്തനം.

ജൂണ്‍ പകുതി മുതല്‍ ഹെക്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തും. വൈകാതെ വാഹനത്തിനുള്ള ഔദ്യോഗിക ബുക്കിങ് ആരംഭിക്കും. നിലവില്‍ ചില ഡീലര്‍ഷിപ്പുകള്‍ ഹെക്ടറിനുള്ള അനൗദ്യോഗിക പ്രീ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലെ ഹലോല്‍ പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന പ്രത്യേകതയോടെയാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ടെക്‌നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്.

നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സ് ഹെക്ടറിലുണ്ടാകും. വലിയ പനോരമിക് സണ്‍റൂഫ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 10.4 ഇഞ്ച് പോര്‍ട്രെയിറ്റ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രോമിയം സ്റ്റഡുകള്‍ നല്‍കിയ ഹണി കോംമ്പ് ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പ്, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഹെക്ടറിലുണ്ട്. ഏകദേശം 15-20 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം.

ഗ്ലോസ്‌ റെഡ്, ബര്‍ഗണ്ടി റെഡ്, സ്റ്റാറി ബ്ലാക്ക്, അറോറ സില്‍വര്‍, കാന്‍ഡി വൈറ്റ് എന്നീ അഞ്ച് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. 4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീല്‍ബേസും 192 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വകഭേദങ്ങള്‍ ഹെക്ടറിനുണ്ടാകും. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, ഇഎസ്പി, ടിസിഎസ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, വെഹിക്കില്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നീ സംവിധാനങ്ങള്‍ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡായിരിക്കും.

171 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 143 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമായിരിക്കും വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചനകള്‍. പെട്രോളില്‍ മില്‍ഡ് ഹൈബ്രിഡ് പതിപ്പും ലഭ്യമായേക്കും. സ്റ്റാന്റേര്‍ഡ് പതിപ്പിനെക്കാള്‍ 12 ശതമാനം അധിക ഇന്ധനക്ഷമത നല്‍കുന്നതായിരിക്കും ഇത്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.

Content HIghlights; MG Hector, Hector SUV, Morris Garages

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram