ആഡംബരം ആസ്വദിച്ചറിയാം, അഴകായി പുതിയ ബെന്‍സ്‌ സി ക്ലാസ്


2 min read
Read later
Print
Share

ബി.എസ്. സ്റ്റേജ് 6 എന്‍ജിനുമായി ഇറങ്ങുന്ന ആദ്യ സി ക്ലാസാണിത്.

നാലു വര്‍ഷത്തിനു ശേഷം മാറ്റവുമായാണ് മെഴ്സിഡീസിന്റെ സി ക്ലാസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ബെന്‍സിന്റെ ഡിമാന്‍ഡ് ഏറെയുള്ള ഈ ആഡംബര സെഡാന്റെ പുതുക്കിയിറക്കല്‍ ഏറെ വാര്‍ത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. സി ക്ലാസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കമ്പനിയുടെ സാക്ഷ്യപ്രകാരം 6,500 പുതിയ ഭാഗങ്ങളാണ് പുതിയ സി ക്ലാസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് സി ക്ലാസിന് വേണ്ടതിന്റെ പകുതിയിലധികം പുതിയ ഭാഗങ്ങളാണിതിൽ ഉള്‍പ്പെടുത്തിയത് എന്നര്‍ഥം. പുതിയ ഫീച്ചറുകള്‍, എന്‍ജിന്‍ അപ്ഡേഷന്‍, സൗന്ദര്യവത്കരണം എന്നിവയെല്ലാം പുതിയ സി ക്ലാസില്‍ കമ്പനി നടത്തിയിട്ടുണ്ട്. മൂന്ന് വേരിയന്റുകളാണ് ഇപ്പോള്‍ വരുന്നത്. പ്രൈം, പ്രസ്റ്റീജ്, പിന്നെ എ.എം.ജി. വേരിയന്റും. ഇവയ്ക്ക് 40 ലക്ഷം, 40.25 ലക്ഷം, 48.50 ലക്ഷം എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.

ബി.എസ്. സ്റ്റേജ് 6 എന്‍ജിനുമായി ഇറങ്ങുന്ന ആദ്യ സി ക്ലാസാണിത്. 1950 സി.സി. എന്‍ജിന്‍ വ്യത്യസ്ത കരുത്ത് നല്‍കുന്ന രണ്ട് സെഗ്മെന്റുകളാണ്. സി 220 ഡി 3800 ആര്‍.പി. എമ്മില്‍ 192 ബി.എച്ച്.പി. കരുത്താണ് ഉത്പാദിപ്പിക്കുക. സി 300 ഡി യാകട്ടെ 4200 ആര്‍.പി.എമ്മില്‍ 241 ബി.എച്ച്.പി. കരുത്താണ് നല്‍കുന്നത്. ഇവ രണ്ടും 9 ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലായിരിക്കും. ഇതില്‍ സി 300 ഡി യാണ് വളരെ വേഗമെടുക്കുന്ന കാര്‍. പൂജ്യത്തില്‍നിന്ന് നൂറു കിലോമീറ്ററിലെത്താന്‍ വെറും 5.9 സെക്കന്‍ഡുകള്‍ മതി.

10.25 ഇഞ്ച് മീഡിയ ഡിസ്പ്ലേ സ്‌ക്രീനാണ് പുതിയ സി ക്ലാസിന്റെ മറ്റൊരു പ്രത്യേകത. ഇതില്‍ ഏറ്റവും നവീനമായ സാങ്കേതിക വിദ്യയും ഒത്തുചേരുന്നു. എ ക്ലാസിന്റെ രീതിയിലുള്ള സിഗ്നേച്ചര്‍ ഡയമണ്ട് പാറ്റേണിലാണ് പുതിയ ഗ്രില്‍. സി ക്ലാസിന്റെ എ.എം.ജി. വേര്‍ഷനിലാണിത് ലഭിക്കുക. പുതിയ എല്‍.ഇ.ഡി. ഹെഡ് ലാംപ്, എല്‍.ഇ.ഡി. ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതിയ ബമ്പര്‍ എന്നിങ്ങനെ പോകുന്നു. ഒ.ആര്‍.വി.എമ്മിലും മാറ്റങ്ങളുണ്ട്. എ.എം.ജി. വേരിയന്റിന്റെ അകത്തളം പൂര്‍ണമായും മാറിയിട്ടുണ്ട്. 64 നിറങ്ങളില്‍ അകത്ത് ലൈറ്റിങ്, ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍ എന്നിവയുമുണ്ട്.

Content Highlights; New Mercedes Benz C Class Features Specs

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram