പുതിയ സ്വിഫ്റ്റിന് പിന്നാലെ കിടിലന്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ടും ഉടന്‍ ഇന്ത്യയിലേക്ക്?


സ്വിഫ്റ്റിന്റെ പെര്‍ഫോമെന്‍സ് പതിപ്പാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ട്.

ഴിഞ്ഞ മാസം വിപണിയിലെത്തിയ പുതുതലമുറ സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ മികച്ച വിജയത്തോടെ മുന്നേറുകയാണ്. ഇതിന് പിന്നാലെ സ്വിഫ്റ്റില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഹോട്ട് ഹാച്ച്ബാക്ക് സ്വിഫ്റ്റ് സ്‌പോര്‍ട്ട് പതിപ്പും സുസുക്കി ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന പുതിയ വാഗണ്‍ ആറിനൊപ്പം ഈ മോഡലും ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. സ്വിഫ്റ്റിന്റെ പെര്‍ഫോമെന്‍സ് പതിപ്പാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ നടന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് ഈ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. 2018 സ്വിഫ്റ്റിന് സമാനമായി ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെയും നിര്‍മാണം. യൂറോപ്യന്‍ സ്‌പെക്ക് വിറ്റാര എസ്, എസ്-ക്രോസ് എന്നിവയിലുള്ള 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ അടിസ്ഥാനത്തില്‍ കടും മഞ്ഞ നിറത്തില്‍ അഗ്രസീവ് രൂപം കൈവരിച്ചാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ടിനെ ജര്‍മനിയില്‍ അവതരിപ്പിച്ചിരുന്നത്.

ടര്‍ബോ ചാര്‍ജ് എന്‍ജിന് പകരം ബലേനോ ആര്‍എസില്‍ നല്‍കിയ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്‍ ഇന്ത്യന്‍ സ്പെക്ക് സ്വിഫ്റ്റില്‍ നല്‍കാന്‍ സാധ്യതയുണ്ട്. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീല്‍, പുതിയ ബംബര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് ടിപ്പ്, ഗ്ലോസ് ബ്ലാക്ക് ഗ്രില്‍, സ്‌പോര്‍ട്‌സ് സീറ്റ്, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, റെഡ് ലൈനിങ്ങില്‍ ബ്ലാക്ക് ഇന്റീരിയര്‍ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. ഏകദേശം 10-12 ലക്ഷത്തിനുള്ളിലാകും ഇവിടെ വിപണി വില. .

Content Highlights; New Maruti Suzuki Swift Sport might launch in India soon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram