ആഡംബരം കൈവിടാതെ ബെന്‍സ് AMG G63-യുടെ പുതിയ പതിപ്പ്‌


1 min read
Read later
Print
Share

ബെന്‍സ് ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പത്താമത്തെ വാഹനമാണിത്.

മെഴ്‌സിഡസ് വാക്കുപാലിക്കുന്നു, കൂടുതല്‍ കരുത്തുള്ള വാഹനങ്ങളെ നിരത്തിലെത്തിക്കുമെന്ന് നല്‍കിയ വാഗ്ദാനം ബെന്‍സ് എ.എം.ജി. ജി.63-യുടെ പുതിയ പതിപ്പിന്റെ വരവോടെ നിറവേറ്റിയിരിക്കുകയാണ്.

പവര്‍ഫുള്‍ വാഹനങ്ങള്‍ക്ക് പേരുകേട്ട ശ്രേണിയാണ് എ.എം.ജി. ഈ ശ്രേണിയില്‍ ബെന്‍സിനുണ്ടായിരുന്ന എ.എം.ജി 63-യുടെ പുതിയ മോഡല്‍ വീണ്ടും അവതരിപ്പിക്കുകയാണ്. കരുത്തിനൊപ്പം കൂടുതല്‍ സ്റ്റൈലിഷായാണ് എ.എം.ജി 63-യുടെ രണ്ടാം വരവ്.

പുതിയ ഡിസൈന്‍ നല്‍കിയിരിക്കുന്ന പാനമേരിക്കാന ഗ്രില്ല്, ടോപ്പ് എന്‍ഡ് മോഡലില്‍ റൗണ്ട് ഷേപ്പിലുള്ള ഡേ ടൈം റണ്ണിങ് ലൈറ്റ്, എല്‍ഇഡി ലൈറ്റ് നല്‍കിയിരിക്കുന്ന ഹെഡ്, ടെയില്‍ ലാമ്പുകള്‍, 22 ഇഞ്ച് ടയറുകള്‍ എന്നിവായാണ് ജി 63-യിലെ മാറ്റങ്ങള്‍.

ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിച്ചിരിക്കുന്ന ജി63 ഫോര്‍ വീല്‍ ഡ്രൈവ് മോഡിനൊപ്പം സ്പോര്‍ട്സ് കാറുകളിലുള്ള നിരവധി സവിശേഷതകളും റോക്ക് ക്ലൈംബിങ് ഉള്‍പ്പെടെയുള്ള പുതിയ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാല് ലിറ്ററിന്റെ വി8 ബൈ ടര്‍ബോ എന്‍ജിനാണ് ജി63-ക്ക് കരുത്ത് പകരുന്നത്. ഇത് 585 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്റ് മതിയെന്നതാണ് മറ്റൊരു പ്രത്യേകത.

ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ജി.എല്‍. 63 എ.എം.ജി. ഉള്‍പ്പെടെ ഈ ശ്രേണിയില്‍ അഞ്ചു മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. സി 63 എ.എം.ജി., ഇ 63 എ.എം.ജി., ജി 63 എ.എം.ജി., എസ്.എല്‍.കെ. 55 എ.എം.ജി. എന്നിവയാണ് മറ്റു നാലു മോഡലുകള്‍. 2.19 കോടി രൂപ മുതലാണ് ജി63യുടെ വില.

ബെന്‍സ് ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പത്താമത്തെ വാഹനമാണിത്. ഉത്സവകാല സീസണ്‍ മുന്‍നിര്‍ത്തി കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് ബെന്‍സ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

650 കിലോമീറ്ററിലേറെ 'മൈലേജ്', ഫ്യുവല്‍ സെല്‍ കരുത്തില്‍ പുതിയ ടൊയോട്ട മിറായ്

Oct 12, 2019


mathrubhumi

2 min

കൊതിപ്പിക്കുന്ന വിലയില്‍ ടൊയോട്ടയുടെ മസില്‍മാന്‍ റഷ് ഇന്ത്യയിലേക്ക്?

Dec 18, 2017