ഇന്ത്യയിലെ ആദ്യ കണക്ടഡ് എസ്‌യുവി എംജി ഹെക്ടര്‍ ജൂണ്‍ 27-ന് വിപണിയിലെത്തും


1 min read
Read later
Print
Share

സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളാണ് കണക്ടഡ് എസ്‌യുവിയായ ഹെക്ടറിനുള്ളത്.

ജൂണ്‍ 27 മുതല്‍ ഇന്ത്യയിലെ മിഡ് സൈസ് എസ്‌യുവികളുടെ ശ്രേണിയിലേക്ക് മറ്റൊരു വാഹനം കൂടിയെത്തുകയാണ്. ഇന്ത്യയിലെ വാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന എംജി ഹെക്ടര്‍ 27-ന് ഇന്ത്യയിലെ വിപണികളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളാണ് കണക്ടഡ് എസ്‌യുവിയായ ഹെക്ടറിനുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ഹാരിയര്‍, ജീപ്പ് കോംപാസ് എന്നീ വാഹനങ്ങളുമായാണ് ഹെക്ടര്‍ ഏറ്റുമുട്ടുന്നത്.

ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന പ്രത്യേകതയോടെയാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്.

വലിയ പനോരമിക് സണ്‍റൂഫ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 10.4 ഇഞ്ച് പോര്‍ട്രെയിറ്റ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രോമിയം സ്റ്റഡുകള്‍ നല്‍കിയ ഹണി കോംമ്പ് ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പ്, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഹെക്ടറിലുണ്ട്.

4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 192 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, ഇഎസ്പി, ടിസിഎസ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, വെഹിക്കില്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നീ സംവിധാനങ്ങള്‍ സ്റ്റാന്റേര്‍ഡായിരിക്കും.

171 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 143 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമായിരിക്കും വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചനകള്‍. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.

Content Highlights: MG Hector India Launch On June 27

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram