ഇന്ത്യ പിടിക്കാന്‍ എംജി; രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാറായി ഹെക്ടര്‍ വരുന്നു


1 min read
Read later
Print
Share

മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്.

ചൈനീസ് കമ്പനിയായ SAIC ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ ബ്രാന്‍ഡായ മോറിസ് ഗാരേജസ് (എം.ജി.) ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഹെക്ടര്‍ എത്തുന്നത് അത്യാധുനിക സൗകര്യങ്ങളോടെ. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറായിരിക്കുമിതെന്ന് എം.ജി. മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജീവ് ഛബാ അറിയിച്ചു. ജൂണില്‍ കാര്‍ വില്പനയ്ക്കെത്തും.

മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളുടെ പിന്തുണയോടെ 'ഐ-സ്മാര്‍ട്' സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്. കാറിലുള്ള 10.4 ഇഞ്ച് ഹെഡ് യൂണിറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ കാറിന് നിര്‍ദേങ്ങള്‍ നല്‍കാം. 5ജി അധിഷ്ഠിത സിം ആയിരിക്കും കാറില്‍.

ഇതിന് പുറമേ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്‌സ് ഹെക്ടറിലുണ്ടാകും. വലിയ പനോരമിക് സണ്‍റൂഫ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോമിയം സ്റ്റഡുകള്‍ നല്‍കിയ ഹണി കോംമ്പ് ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പ്, 10.1 ഇഞ്ച് പോര്‍ട്ടറൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഹെക്ടറിലുണ്ടാകും.

ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍ എന്നിവ മത്സരിക്കുന്ന എസ്.യു.വി ശ്രേണിയിലേക്കാണ് ഹെക്ടറിന്റെ വരവ്. 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 160 പിഎസ് പവര്‍ ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട് .

രണ്ടു വര്‍ഷത്തിനുള്ളില്‍ നാലു മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം തന്നെ ഒരു വൈദ്യുത വാഹനവും പുറത്തിറക്കും.

Content Highlights; MG Hector Called 'Internet Car', Gets Advanced 'iSmart' in-car tech

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

എന്‍ജിനും മാറി സുരക്ഷയും ശക്തമാക്കി മാരുതി ഡിസയര്‍; വില 5.82 ലക്ഷം മുതല്‍

Jun 24, 2019


mathrubhumi

1 min

വീണ്ടും ഡിസയര്‍, നേട്ടം ആവര്‍ത്തിക്കാന്‍ ഡിസയറിന്റെ സ്‌പെഷ്യന്‍ എഡീഷന്‍

Aug 10, 2018


mathrubhumi

1 min

20 ലക്ഷം കടന്ന് ഡിസയര്‍ കുതിപ്പ്; നേടിയെടുത്തത് ബെസ്റ്റ് സെല്ലിംങ് സെഡാന്‍ പട്ടം

Dec 26, 2019