ഇന്ത്യന്‍ നിരത്തിലേക്ക് ഒരു മാസ് എന്‍ട്രിക്ക് ഒരുങ്ങുകയാണ് എംജി മോട്ടോഴ്‌സ്. ഹെക്ടര്‍ എസ്‌യുവിയിലൂടെ നിരത്തിലെത്തുന്ന എംജി മോട്ടോഴ്‌സ് ഇന്ത്യക്കായി ഒരു കരുത്തന്‍ ഇലക്ട്രിക് വാഹനം കൂടി ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എംജി eZS എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഈ വര്‍ഷം അവസാനത്തോടെ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് നിര്‍മാതാക്കളുടെ തീരുമാനം.
ആദ്യഘട്ടത്തില്‍ എംജി eZS-ന്റെ 250 യൂണിറ്റുകളായിരിക്കും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍, വരും വര്‍ഷങ്ങളില്‍ പ്രദേശികമായി തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് എംജി അറിയിച്ചത്.
എട്ട് മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 52.2 kWh ലിഥിയം അയോണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. ഒറ്റ ചാര്‍ജില്‍ 350 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (SAIC) ഉടമസ്ഥതിയിലുള്ള മോറിസ് ഗാരേജസ് (എംജി) ജൂണ്‍ മാസത്തില്‍ ആദ്യ വാഹനവുമായെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹെക്ടറിന് ശേഷമെത്തുന്ന രണ്ടാമത്തെ വാഹനമായിരിക്കും ഇലക്ട്രിക് എസ്‌യുവി.
Content Highlights: MG eZS Electric SUV India Launch By End-2019