വലുപ്പമേറിയ ആഡംബരക്കാരനുമായി വീണ്ടും ബെന്‍സ്‌; വി-ക്ലാസ് ജനുവരി 24 ന്


2 min read
Read later
Print
Share

പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്.

ന്ത്യയില്‍ ആഡംബര എംപിവി സെഗ്‌മെന്റിലേക്ക് പുതിയ വി-ക്ലാസിനെ ജനുവരി 24-ന് മെഴ്‌സിഡിസ് ബെന്‍സ് പുറത്തിറക്കും. അടുത്ത വര്‍ഷം ബെന്‍സിന്റെ ആദ്യ ഇന്ത്യന്‍ മോഡലും ഇതായിരിക്കും. 2014 മുതല്‍ വിദേശ വിപണികളില്‍ വിലസുന്ന വി-ക്ലാസ് മൂന്നാം തലുറയാണ് ബെന്‍സ് ഇന്ത്യയില്‍ പരീക്ഷിക്കുന്നത്. കമ്പനി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ എംപിവി മോഡലാണ് വി-ക്ലാസ്. നേരത്തെ തൊണ്ണൂറുകളില്‍ എംബി100 വാനും 2011-ല്‍ ആര്‍-ക്ലാസ് ലക്ഷ്വറി എംപിവിയും ബെന്‍സ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിരുന്നു.

പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വിധമാണ് വി-ക്ലാസ് ഇങ്ങോട്ടെത്തുക. യാത്രക്കാര്‍ക്ക് കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അകത്തളമാണ് വി-ക്ലാസിന്റെ പ്രധാന സവിശേഷത. ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്. സ്റ്റാന്റേര്‍ഡ് വി-ക്ലാസിന് 5140 എംഎം ആണ് നീളം. അല്‍പം കൂടി വലുപ്പക്കാരനായി 5370 എംഎം നീളമുള്ള വേരിയന്റുമുണ്ട്. ഏഴ്, എട്ട് സീറ്റര്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്.

ആഗോള തലത്തില്‍ നാല് എന്‍ജിന്‍ ഓപ്ഷനില്‍ വി ക്ലാസ് വിപണിയിലുണ്ട്, മൂന്നെണ്ണം ഡീസലും ഒന്ന് പെട്രോളുമാണ്. വി ക്ലാസ് V200d പതിപ്പില്‍ 134 ബിഎച്ച്പി പവറും 330 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, V220d വകഭേദത്തില്‍ 160 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനും, V250d പതിപ്പില്‍ 187 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണുള്ളത്. V260 പെട്രോളില്‍ 208 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എന്‍ജിനാണ്. ഇതില്‍ ഡീസല്‍ കരുത്തിലോടുന്ന V250d മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന. 75-80 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം.

Content Highlights; Mercedes-Benz V-class India launch on January 24, 2019

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram