ആഡംബര കാര്‍ കമ്പനിയായ മെഴ്സിഡസ് ബെന്‍സ് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ ജി.എല്‍.എസിന്റെ ഗ്രാന്‍ഡ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. 86.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷാറൂം വില. ജി.എല്‍.എസ്. 350 ഡി ഗ്രാന്‍ഡ് എഡിഷന്‍ (ഡീസല്‍), ജി.എല്‍.എസ്. 400 ഗ്രാന്‍ഡ് എഡിഷന്‍ (പെട്രോള്‍) എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. ജി.എല്‍.എസ്. 350 ഡി-ക്ക് മൂന്ന് ലിറ്റര്‍ വി 6 ഡീസല്‍ എന്‍ജിനും ജി.എല്‍.എസ് 400 മോഡലിന് വി 6 പെട്രോള്‍ എന്‍ജിനുമാണ് കരുത്തേകുന്നത്.
ഫീച്ചറുകള്‍
ബ്ലാക്ക് റിങ്ങുകളോടുകൂടിയ എല്‍.ഇ.ഡി. ഇന്റലിജന്റ് ലൈറ്റ് സിസ്റ്റം, 20 ഇഞ്ച് 10 സ്പോക് ലൈറ്റ് അലോയ് വീല്‍, ഏഴു പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിന് 680 മുതല്‍ 2,300 ലിറ്റര്‍ വരെ സ്റ്റോറേജ് സൗകര്യമുണ്ട്. എയര്‍ബാഗ് കവര്‍, സെമി ഇന്റഗ്രേറ്റഡ് കളര്‍ മീഡിയ ഡിസ്പ്ലേ, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ഫോണ്‍ ചെയ്യാനും പാട്ട് കേള്‍ക്കാനും ടെക്സ്റ്റ് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനുമുള്ള സൗകര്യം, തേഡ് പാര്‍ട്ടി ആപ്പുകള്‍ സെലക്ട് ചെയ്യാനുള്ള ക്രമീകരണം തുടങ്ങിയവ ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്റെ സവിശേഷതകളാണ്.
Content Highlights; Mercedes-Benz GLS Grand Edition launched in India